28 July, 2010

പടയണി ആശാന്മാര്‍ (രണ്ടാം ഭാഗം)

വിട്ടം നാള്‍, ചൂട്ടിടീല്‍  കഴിഞ്ഞാല്‍  പിന്നെ ഏറ്റവും തിരക്ക് തടി പണി ചെയ്യുന്ന ആചാര്യര്‍ക്കാണ്.  നീലംപെരൂരിലെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പേരുകേട്ട തച്ചനും  പടയണി ആചാര്യനുമായ വാസുആചാരി തുണ്ടിപ്പറമ്പില്‍  മൂത്താശ്ശാരിയെ    അറിയാത്തവരായി ആരുമില്ല.  45  അടി പൊക്കമുള്ള  വലിയ അന്നം മുതല്‍ 5  അടി പൊക്കമുള്ള   ചെറിയ അന്നങ്ങള്‍  വരെ നിര്‍മ്മിക്കുന്നതില്‍ അപാര കഴിവുള്ള അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളും നാട്ടിലുണ്ട്. 
 

22 July, 2010

ബാല്യകാല സ്മരണകള്‍ ( അവസാന ഭാഗം - നാല് )

ലേഖ, പൂന്തോട്ടം, നീലംപേരൂര്‍ 
ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ വായിച്ചിരിക്കുമല്ലോ? 

രാത്രിയായി... പടയണിയുടെ ചടങ്ങുകള്‍ ആരംഭിക്കുകയായി. പതിവ് ചടങ്ങുകള്‍ക്ക് ശേഷം പുത്തന്‍ അന്നങ്ങള്‍ ദേവിയുടെ നടയിലേക്കു വരവായി. വളരെ സമയം എന്താണ് ഒരന്നം തൊഴീയ്ക്കുന്നത്? ആകാംക്ഷ !  താഴെ മൈതാനത്ത് നിന്നും മുകളിലേയ്ക്ക് കയറി വരുവാന്‍ തന്നെ വളരെ സമയം എടുക്കും.അപ്പോഴത്തെ വിരസത അകറ്റി കൊണ്ട്  തോപ്പിലെ കുട്ടപ്പചേട്ടന്‍റെ  പെരുനിലപ്പാട്ട്  മുഴങ്ങി കേള്‍ക്കാം.

" ഭാരത ഖണ്ഡത്തില്‍ കേരള ഭൂമിയില്‍ ചാരുത ചേര്‍ന്നൊരു നീലമ്പേരൂര്‍." ഇങ്ങനെ തുടങ്ങുന്ന പെരുനിലപ്പാട്ട് കേള്‍ക്കാന്‍  വളരെ രസമാണ്. "വളരുന്ന തലമുറയ്ക്ക് അറിവേകി നിന്‍ പദ തളിരില്‍ വിശ്വാസം വളര്‍ത്തിടെണം. ദേവിയോട് കുട്ടപ്പചേട്ടന്‍റെ  അപേക്ഷയാണ്. എന്‍റെ  മനസ്സിനെ അന്നേ സ്പര്‍ശിച്ച വരികളാണ് ഇവ. സമ്പത്തും, സൌഭാഗ്യങ്ങളും ഒന്നുമല്ല , അറിവും, ദേവിയില്‍ ഉള്ള ഭക്തിയും ആണ് ഇവിടെ ആവശ്യപ്പെടുന്നത്. പുത്തന്‍ അന്നങ്ങളുടെ വരവ് കഴിഞ്ഞാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ ഏതാനും അന്നങ്ങളും  നടയില്‍ എത്തും. പുത്തന്‍ അന്നങ്ങള്‍ കുറവായിരുന്നതിനാല്‍  പഴയവ കൂടി എടുത്തെങ്കിലെ  ഒരു കൊഴുപ്പുണ്ടാകൂ.(ഇന്ന് സ്ഥിതി മാറി. പുത്തന്‍ അന്നങ്ങള്‍ എണ്ണത്തില്‍ ധാരാളം ആയി. ഒരെ സമയത്ത് ആറ് അന്നങ്ങള്‍ വീതം എടുത്താലെ പടയണി സമയത്ത് തീരൂ. എണ്‍പത് എണ്ണത്തോളം ഒരു വര്‍ഷം എടുക്കും. പിന്നീട് വരുന്ന അന്നങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റും).  

20 July, 2010

പടയണിയിലെ ആശാന്മാര്‍ (ഒന്നാം ഭാഗം)


ആശാന്മാരെന്നു ചോദിച്ചാല്‍ ആശാന്മാര്‍ തന്നെ... കാരണം പടയണിയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ആള്‍ക്കാരാണിവര്‍. പ്രായഭേദമെന്യേ ആശാന്മാരുണ്ട്. ഞാന്‍ പോകുന്ന വഴിയെ കൂടെ പോരെ. ഓരോരുത്തരെയും പരിചയപ്പെടുത്താം.

പടയണി തുടങ്ങുന്ന ചിങ്ങത്തിലെ തിരുവോണത്തിന്‍റെ പിറ്റേദിവസം അവിട്ടം നാള്‍ രാത്രി ഒരു 9 മണിയാകുമ്പോള്‍ കാണാം ഒരാള്‍ ക്ഷേത്രമതില്‍ക്കെട്ടിനു വെളിയിലേക്ക് തള്ളി നില്‍ക്കുന്ന ആനക്കൊട്ടിലിന്‍റെ  തിണ്ണയില്‍ ഒരു കറ്റ  ചൂട്ടുമായിരിക്കുന്നത്. മറ്റാരുമല്ല സാക്ഷാല്‍ യേര്‍തൂട്ട് കൃഷ്ണപിള്ള ചേട്ടന്‍ തന്നെ. ക്ഷേത്രത്തിലേക്ക്  ചൂട്ടു കറ്റയുമായി  വരുന്നവരെയെല്ലാം  നോക്കി അങ്ങനെ രസിച്ചിരിക്കുന്നു. അദ്ദേഹമാണ് കാലാകാലങ്ങളായി പതിനാറു ദിവസം വ്രതം അനുഷ്ഠിച്ചു  അവസാനം പൂരം നാളില്‍ വിളക്കിതിരിയും ചോറും വയ്ക്കാന്‍ അധികാരമുള്ള പടയണിയിലെ പ്രധാന ആചാര്യന്‍. അവിട്ടം നാളില്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കുന്ന അഗ്നി പടയണിക്കളത്തിലേക്ക് ആവാഹിച്ചു ചൂട്ടുകറ്റകളിലേക്ക് പകരുന്നതും ഈ ആചാര്യന്‍ തന്നെ. അദ്ദേഹത്തിന്‍റെ  ഉത്തരവാദിത്വങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല. 



Related Posts with Thumbnails
Share |