""നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം "".......
എന്ന ചൊല്ല് അന്വര്ധമാക്കുന്ന നന്മകള്‍ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് നീലമ്പേരൂര്‍ . അവിടെയാണ് ഞാന്‍ ജനിച്ചതും , വളര്‍ന്നതും , ഇപ്പോള്‍ താമസിയ്ക്കുന്നതും ...... ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി കുടികൊള്ളുന്ന നീലമ്പേരൂര്‍ പള്ളിഭഗവതി ക്ഷേത്രമുണ്ട് . ആ ക്ഷേത്രത്തിന്റെ സമീപത്തു താമസിയ്ക്കുന്ന എനിയ്ക്ക്, ക്ഷേത്രത്തിലെ ആഘോഷങ്ങളായിരുന്നു ബാല്യകലത്തിലെ പ്രധാന ആകര്‍ഷണം എന്ന് പറയാതെ വയ്യ. ആണ്ടുതോറും വരുന്ന 10 ദിവസത്തെ ഉത്സവം , ആ 10 ദിവസവും ഞാനും ,കൂട്ടുകാരും അമ്പലതില്‍ത്തന്നെ ആയിരുന്നു. അതിനുമപ്പുറം ഈ ഗ്രാമവാസികളുടെ മുഴുവന്‍ ഹൃദയത്തുടിപ്പായി കടന്നുവരുന്ന ഒരു ആഘോഷം ഉണ്ട്. ക്ഷേത്രത്തില്‍. അതാണ് പൂരം പടയണി ......ഇന്നത്തെ സമൂഹത്തില്‍ ഈ പടയണിക്ക് വളരെ പ്രാധാന്യമുണ്ട് . കാരണം സ്നേഹവും , കൂട്ടായ്മയും , സൌഹൃദവും എല്ലാം നഷ്ടമയിക്കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടതിലാണല്ലൊ ഇന്ന് നമ്മള്‍ ജീവിയ്ക്കുന്നത് . ഇന്നത്തെ മനുഷ്യര്‍ക്ക് ഒന്നിനും സമയം തികയുന്നില്ല എന്നതാണ് പരാതി . എന്നാല്‍ നമുക്ക് ധാരാളം സമയമുണ്ട്, എന്ന് തെളിയിച്ചുകൊണ്ട് ഒരു സ്വാര്‍ത്ഥ ചിന്തയുമില്ലാതെ , ദേവീ ചൈതന്യത്തെ മനസ്സില്‍ ആവാഹിച്ചുകൊന്ട് മനുഷ്യര്‍ ഒത്തുചേരുന്നു പടയണിക്കളത്തില്‍ .........
ഓണം കഴിഞ്ഞാല്‍ 16 ദിവസങ്ങള്‍ പിന്നെ അമ്പലത്തിന്ടെ പരിസരം നീലമ്പേരൂര്‍ നിവാസികളുടെ സാന്നിധ്യം കൊണ്ട് നിറയും . അന്നങ്ങളും ,കോലങ്ങളും ( ഭീമന്‍ ,രാവണന്‍ , നാഗയക്ഷി ....) കെട്ടിച്ചമയിച്ചു പൂരം നാളില്‍ ദേവിയുടെ തിരുനടയില്‍ സമര്‍പ്പിയ്ക്കാന്‍ ഓരോ വ്യക്തിയും തന്നാല്‍ കഴിയും വിധം സഹകരിയ്ക്കാറുണ്ട്. പണ്ട് പടയണിക്ക് സ്ത്രീകള്‍ വെറും കാഴ്ചക്കാരെ ഉള്ളൂ .. കാലം മാറുമ്പോള്‍ എല്ലാം മാറുമല്ലോ . ഇന്ന് സ്ത്രീകളും പടയണിയുടെ ഭാഗഭക്കുകളാണ് . എങ്ങനെ എന്നല്ലേ?
അന്നങ്ങളുടെ അവസാന ഘട്ടം പണികള്‍ പൂ ചിറമ്പുകുത്തല്‍ ആണ് . പൂരത്തിന്റെ തലേന്നാള്‍ മകം ഉച്ചകഴിഞ്ഞ് നാട്ടിലെ മഹിളകളെല്ലാം അമ്പലത്തിന്റെ ഊട്ടുപുരയില്‍ ഒത്തുചേര്‍ന്നു പൂചിരമ്പ് കുത്താറുണ്ട് . പണ്ട് ഇതും പുരുഷന്മാരുടെ കുത്തകാവകാശമായിരുന്നു . പക്ഷെ ഇന്ന് അന്നങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ചിറമ്പുകളും അനേകം വേണമല്ലോ. അതുകൊണ്ട് ചിറമ്പുകുത്തല്‍ സ്ത്രീകള്‍ക്ക് ലഭിച്ചു. വഴപ്പോളയില്‍ ചെത്തിപ്പൂവ് ഈര്‍ക്കിലുകള്‍ ഉപയോഗിച്ച് വരിവരിയായി ഉറപ്പിച്ചു നിര്‍ത്തുന്നു. അരയന്നങ്ങളുടെ ശരീരം താമര ഇലകള്‍ കൊണ്ട് മൂടുന്നു. ആ ഹരിത വര്‍ണത്തില്‍ , ഈ പൂച്ചിറമ്പുകള് വരിവരിയായി പൂവാണികള്‍ കൊണ്ട് ഉറപ്പിച്ചു നിര്‍ത്തുന്നു. ഹരിത, ധവള , അരുണ വര്‍ണങ്ങള്‍ ഇവിടെ സമ്മേളിക്കുന്നു .... ആര്‍ക്കും നയനാനന്ദകരമായ ഒരു വര്ണ്ണക്കൂട്ടയ്മയാണ് അത് .. ഒരു ക്രിത്രിമാത്വവുമില്ലാതെ , പ്രകൃതിയിലെ വസ്തുക്കള്‍ അതുപോലെ കോര്ത്തിണക്കുന്നതു കൊണ്ടാവാം ഈ കെട്ടുകാഴ്ചകള്‍ക്ക് ഇത്രയേറെ ഭങ്ങി വന്നത് .
അവിട്ടം മുതല്‍ 16 രാത്രികളിലും ക്ഷേത്രത്തില്‍ പടയണിയുണ്ട് . പക്ഷെ ഞങ്ങള്‍ സ്ത്രീകള്‍ക്ക് കാണാന്‍ സാധിയ്ക്കുന്നത് ഇതില്‍ 4 ദിവസങ്ങള്‍ മാത്രം. അതായതു കുടനിര്‍ത്തു , പ്ലാവില നിര്‍ത്ത് , മകം പടയണി ,പൂരം പടയണി. അന്നങ്ങളും, മറ്റുകൊലങ്ങളും എഴുന്നള്ളിയ്ക്കുന്ന മകം, പൂരം പടയണി , കഴിഞ്ഞാല്‍ കുറെ ദിവസതെയ്ക്കുകൂടി നീലമ്പേരൂര്‍ ഗ്രാമം ശബ്ദ മുഖരിതമാണ് . അതായത് നാട്ടിലെ പുരുഷ പ്രജകള്‍ വൈകുന്നേരം ഒത്തുകൂടും ഈ കോലങ്ങളുടെ ചട്ടത്തില്‍ . എന്തിനെന്നല്ലേ ???? പൂരതെക്കുറിച്ചുള്ള അവലോകനം , പൂരത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ , അങ്ങനെ ഒരു വെടിവട്ടത്തിനും പൂരക്കളം സാക്ഷിയാകാറുണ്ട് .....
എന്തായാലും മനുഷ്യനും , പ്രകൃതിയും സമ്മേളിക്കുന്ന ഈ പടയണി ഒരുതവണ കണ്ട ആര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവം തന്നെ ആകും ഇത് എന്നത് നിസ്സംശയം പറഞ്ഞുകൊണ്ട് ഞാന്‍ ഈ കുറിപ്പ് അവസ്നിപ്പിയ്ക്കട്ടെ .
7 comments:
ആ പോരട്ടെ... ഇതുപോലെ കുറെ എണ്ണം :)
ആര്‍ത്തോ...... ഇട്രോ ...ഇട്രോ
ഗ്രാമീണത്തനിമ നിറഞ്ഞ ഓര്‍മ്മകള്‍ മധുരങ്ങളാണ്.
നീലമ്പേരൂര്‍ ഏത് ജില്ലയിലാണ്. എനിക്കറിയാത്തതിനാല്‍ ഞാന്‍ ഗൂഗിളിലൂടെ തപ്പി. വിക്കിപീഡിയയില്‍ പറയുന്നത് ആലപ്പുഴ ജില്ലയിലാണെന്ന്. മറ്റൊരിടത്ത് കോട്ടയമെന്നും.
എനിക്ക് ആശയക്കുഴപ്പമായി. നീക്കിത്തരുമല്ലോ?
രണ്ടു ലിങ്കുകളും ഇതോടൊപ്പം
http://en.wikipedia.org/wiki/Neelamperoor
http://www.indiavideo.org/kerala/arts/ritual-art-forms/padayani/neelamperoor-padayani-117.php
തുടരൂ
Click Here to get pooram padayani in Malayalam
enthenkilum ezhuthaan pattunnathu nallathuthanne. Poorathinu shesham ellavarum poorapparambil ninnu maari nilkunnathayi parayunnathu kettittundu.... Enthayalum nannayittundu...
Post a Comment