പൂരം പടയണിയെ പറ്റി സംസാരിക്കുമ്പോ നീലമ്പേരൂര്‍ നാട്ടുകാരന്‍ ആണെങ്കില്‍ ആരും വാചാലനാകും. അത് ആ നാട്ടുകാരുടെ പ്രത്യേകതയാണ്. നീലമ്പേരൂര്‍ നായര്‍ കരയോഗത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണം എങ്കിലും പടയണി നാട്ടുകാരുടെ തന്നെയാണ്. നാട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അന്നാട്ടിലെ ആബാലവൃധം ജനങ്ങള്‍. കൊച്ചു കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സോടടുത്ത കാരണവന്മാര്‍ വരെ. സ്ത്രീ പുരുഷ ഭേദമെന്യേ. കാരണം അതൊരവകാശം പോലെ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്റെ ചില അടുത്ത ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് നല്ല ഒന്നാംതരമായി പടയണി പണി അറിയും. നീലംപേരൂര്‍ കാരുടെ ഒത്തൊരുമക്ക് ഈ പടയണി ഒരു വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്.
പ്രകൃതിയുടെ താളത്ത്തിനോടു ഇത്ര ഇഴുകി ചേര്‍ന്ന ഒരു ഉത്സവം വേറെ ഇല്ല. കാരണം അവിടെ ഉപയോഗിക്കുന്നത് മുഴുവന്‍ പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ മാത്രം. ധാരാളം ആള്‍ക്കാര്‍ ഒത്തു കൂടി അവസാന ദിവസമായ പൂരം നാളില്‍ പണിയുമ്പോഴും, അന്നദാനാദികളില്‍ പങ്കെടുക്കുമ്പോള്‍ പോലും അവിടെ ഒരാളും പ്ലാസ്റ്റിക് ഗ്ലാസ്സോ, പ്ലെടോ ഉപയോഗിക്കാറില്ല. പകരം പേപ്പര്‍ കൊണ്ടുള്ള ഗ്ലാസും പ്ലേറ്റും ഉപയോഗിക്കും. അത്ര മാത്രം പ്രകൃതിയെ ഇഷ്ടപ്പെടുന്നവരാണ് നീലംപെരൂര്കാര്‍. പടയണി താളം മനസ്സില്‍ കേറിയാല്‍ ഓരോ നീലംപേരൂര്‍ നിവാസിയും സന്തോഷത്തില്‍ ആറാടും. അത് പ്രവാസി ആണെങ്കില്‍ പോലും.
നാട്ടില്‍ അവധിക്കു വന്ന ഒരു പ്രവാസി അവധി ഒക്കെ കഴിഞ്ഞു തിരിച്ചു ഗള്‍ഫിലേക്ക് പോകുന്ന അന്നുണ്ടാകുന്ന ഒരവസ്ഥയാണു. ഹോ എന്റമ്മേ ഓര്‍ക്കാന്‍ വയ്യ. വളിച്ച മോന്തയുമായി തിരിച്ചു റൂമിലേക്ക് വരുമ്പോഴേ കൂടുകാര്‍ പറയും "ദോണ്ടേ ലവന്‍ പരോള്‍ കഴിഞ്ഞെത്തിയെന്നു" ഏതാണ്ട് അതെ ഒരവസ്ഥയാണ് പടയണി തീരുമ്പോ ഓരോ നീലംപെരൂര്കാരന്റെയും മനസ്സില്‍. ഞാനിത് രണ്ടിലും പെടും.

0 comments:
Post a Comment