സ്വന്തം ജീവിതം കൊണ്ടാണ് നീലംപെരൂര്കാര്‍ പടയണി തീര്‍ക്കുന്നത്. കാലത്തിന്റെ ഏതോ ദശാസന്ധിയില്‍ വച്ച് മറഞ്ഞു പോകുമായിരുന്ന ഈ അനുഷ്ടാന കല, തലമുറകളെ പിന്തുടര്‍ന്നെത്തിയത് തങ്ങളുടെ സുകൃതമാണെന്ന് കരുതുന്നു.
ഏതൊരു ഗ്രാമവും പോലെ ശുദ്ധവും സൌമ്യവും ആയ ഒരു മുഖമാണ് നീലംപെരൂരിനു. പൌരാണികമായ ഒരു അമ്പലം. ചുറ്റും പ്രശാന്തമായ അന്തരീക്ഷം. ഉള്ളില്‍ നാട് കാക്കുന്ന വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഭഗവതി .നാഗരികതയുടെ ആദ്യ കിരണങ്ങള്‍ക്കും മുമ്പേ ജനങ്ങളുടെ ഇടയില്‍ നിലനിന്ന ബന്ധത്തിന്റെ തെളിവുകളാണ് നീലംപെരൂരിലെ പടയണി നമുക്കായി അവശേഷിപ്പിച്ചിരിക്കുന്നത്. അഹംബോധം ഉയര്‍ന്നു നില്‍ക്കുന്ന ഈ കാലത്തില്‍ ഒരു പക്ഷെ നാം എളുപ്പം മറന്നെക്കാവുന്ന നിസ്സാരതയുടെ, കൂട്ടായ്മയുടെ, സഹകരണത്തിന്റെ, സ്നേഹത്തിന്റെ ഒക്കെ വലിയ പാഠങ്ങള്‍ നീലംപെരൂരിലെ പടയണി കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നീലംപേരൂരില്‍ വന്നു പടയണി കളത്തിലിറങ്ങി ഈ കാറ്റ് എല്ക്കുന്നതുപോലും അങ്ങനെ പുണ്യമാകുന്നു.
4 comments:
കൊള്ളാം ....തുടര്‍ന്നോ
Manoj Kumars writeup is excellent..please continue writing in such elegant Malayalam.
കൊള്ളാം നന്നായിട്ടുണ്ട്. നീലമ്പേരൂര്‍ ഉള്ള ഓരോ വ്യക്തിയുടെയും ഹൃടയതുടിപ്പാന് പടയണി. എല്ലാവരിലും ചെറുപ്പം മുതലേ അത് വേരോടിയിരിക്കുന്നു,ആ വേരോട്ടം ആണ് പടയണിയെ നൂറ്റാണ്ടുകളായി സംപന്നമാക്കികൊണ്ടിരിക്കുന്നത്. ജാതി വര്‍ണ ഗുണ വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാവുന്ന ഈ മഹാമഹം തീര്‍ച്ചയായും ചാതുര്‍വര്‍ണ്യത്തിന് മുന്‍പ് ബുദ്ധ കാലഘട്ടത്തില്‍ ഉണ്ടായതാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.ഇവിടെ പടയനിക്കളം ക്ഷേത്രമാവുന്നു. ശക്തിയുടെ സിരാകെന്ദ്രമാവുന്നു, അത് എല്ലാവരിലേക്കും പകര്‍ന്നാടുന്നു.നീലമ്പേരൂര്‍ കാര്‍ക്ക് ഒരു പടയണി മുതല്‍ അടുത്ത പടയണി വരെയുല്ല കാലമാണ് ഒരു വര്‍ഷം.
നിലമ്പേരൂരിലെ പടയണിയെപ്പറ്റി അറിയാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്
Post a Comment