
തിരുവോണത്തിന് പിറ്റേ ദിവസം അവിട്ടം നാള്‍ രാത്രിയില്‍ ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി പകര്‍ന്നു നല്‍കുന്ന അഗ്നി കരയിലുള്ള ഓരോ ഗൃഹനാഥനും അവരവരുടെ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ട് വരുന്ന ചൂട്ടുകറ്റയില്‍ പകര്‍ന്നു നല്‍കുകയും പിന്നീടു നടക്കുന്ന ചൂട്ടു വയ്പ് എന്നാ ചടങ്ങോട് കൂടി പടയണി സമാരംഭിക്കുകയായി. പിന്നീടുള്ള പതിനാറു ദിവസങ്ങള്‍ നീലംപേരൂര്‍ നിവാസികള്‍ക്ക് തിരക്കിന്റെയും കഠിനാധ്വനതിന്റെയും ദിവസങ്ങള്‍ ആണ്.
ചിങ്ങ മാസം തുടങ്ങുന്നതോട് കൂടി കരയോഗം പ്രസിഡന്റ് പാറയില്‍ ഗോപിനാഥ കൈമള്‍, സെക്രട്ടറി ശ്രീശക്തി മോഹനന്‍ദാസ് , ഖജാന്‍ജി പാറയില്‍ കരുണാകരകൈമള്‍, ദേവസ്വം പ്രസിഡന്റ് കുന്നക്കാട്ട് ജയചന്ദ്രന്‍ പിള്ളൈ , സെക്രട്ടറി പ്രഭാകരന്‍ പിള്ളൈ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടുന്ന പൊതുയോഗത്തില്‍ ആ വര്‍ഷത്തെ പടയണിയെ കുറിച്ചുള്ള തീരുമാനങ്ങള്‍ ആകുകയായി.
ഓണത്തിന് മുമ്പേ തന്നെ തടി വെട്ടി അറപ്പിച്ചു വയ്ക്കും. അവിട്ടം നാളില്‍ ചൂട്ടു വയ്പിനു ശേഷം ചെറിയ അന്നങ്ങളുടെ തടി അതതു വഴിപടുകാര്‍ ആശാരിമാരുടെ വീട്ടിലേക്ക് ക്ഷേത്രത്തില്‍ നിന്നും കൊടുക്കന്ന മുറക്ക് കൊണ്ട് പോകും. അന്നതിന്റെ തടി പണി കഴിഞ്ഞാണ് അത് നടയക്ക് വയ്ക്കുന്നത്. നടക്കു വച്ച് കഴിയുന്ന പുത്തന്‍ അന്നങ്ങള്‍ കരയിലുള്ള പടയണി ആചാര്യന്മാരുടെ മേല്‍നോട്ടത്തില്‍ വള്ളി വരിച്ചില്‍ തുടങ്ങുകയായി. മഠത്തില്‍ കൃഷ്ണപിള്ള, വില്യാടത്തില്‍ ഗോപിനാഥന്‍ നായര്‍, ഇടത്തുംപറമ്പില്‍ കരുണാകരന്‍, പാറയില്‍ ഗോപിനാഥ കൈമള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വരിച്ചില്‍ ജോലികള്‍ നടക്കുന്നത്.
വലിയ അന്നങ്ങളുടെ വരിച്ചില്‍ കമുക് ഉപയോഗിച്ചാണ് ചെയ്യുന്നത്, മഠത്തില്‍ ഗോപന്‍, പൂന്തോട്ടത്തില്‍ അജയ്, ഉണ്ണികൃഷ്ണന്‍, താഴപ്പള്ളി കാര്‍ത്തികേയന്‍, വാര്യത് സന്തോഷ്, വില്യാടത്തില്‍ രാജന്‍, എന്നിവരുടെ നേതൃത്വത്തിലും വില്യടം ഗോപിനാഥന്‍ നായരുടെ മേല്‍നോട്ടതിലുമാണ് ആ പണികള്‍ നടക്കുന്നത്. യക്ഷി ഭീമന്‍ എന്നീ കോലങ്ങള്‍ വില്യാടത്തില്‍ നാരായണന്‍ നായരും ( കുഞ്ഞേട്ടന്‍) രാവണന്‍ പരുതൂട്ടു ഗോപാലകൃഷ്ണ പണിക്കരും ആന ശ്രീശക്തി സജിത്തും ഏറ്റെടുക്കും. സൈന്യത്തില്‍ ജോലി ചെയ്യുന്നവരും പ്രവാസികളും കൂടി അവധിക്ക് വന്നു പണികളില്‍ പങ്കാളികള്‍ ആകുന്നതോടെ പടയണിക്കളം സജീവമാകും.
0 comments:
Post a Comment