02 July, 2010

പടയണി കവിത

കവിത:  ശ്രീലക്ഷ്മി &  ഐശ്വര്യ,  ഏ൪ത്തൂട്ട് ,  നീലംപേരൂര്‍ 
  
ണ്ടുള്ള   കാലത്ത്  നമ്മുടെ  നാടിന്
കേരളമെന്നൊരു   പേരതില്ല   
ചേരനും,ചോളനും ,പാണ്ട്യനും  വാഴുന്ന  
രാജ്യങ്ങളായി  തിരിച്ചിരുന്നു  .
ചേര   രാജ്യത്തിന്‍റെ  ഉടമയായ   നല്ല 
പള്ളിബാണപെരുമാള്‍  വാഴും കാലം   
അമ്മതന്‍     ഭക്താനാം  രാജാവിനെ  
അമ്മയ്ക്കതിലേറെ   പ്രിയമുണ്ടെന്നും  
ഒരു   നാളില്‍  ദേശാടനത്തിനായി  പോയി  
പല പല  നാടുകള്‍  കണ്ടു  നീളെ  
നീലന്റെ   നാമത്തില്‍ വാഴ്തപ്പെടുന്നോര
നീലംപേരൂരിലും  വന്നു  രാജന്‍  
ഉച്ചവെയിലത്ത്  പ്രഭയായി   തിളങ്ങുന്ന  
അമ്മയെ  കണ്ടു  തൊഴുതു  രാജന്‍  
പിറ്റേ  ദിനത്തിലെ  സ്വപ്നത്തില്  ദേവി  
പ്രത്യക്ഷയായി  അവതരിച്ചു ...


"ഇവിടൊരു  പടയണി  നടത്തേണം  അതിനായി  
പ്രകൃതിയിലെ  പല  വസ്തുക്കളെ   പല  
രൂപങ്ങളായങ്ങ്   മാറ്റിടേണം "

അന്ന്  തുടങ്ങിയ  പൂരം  പടയണി  
ഇന്നും  പുതുമയായി  നാട്ടില്‍  നീളെ  .....

ഓണം  കഴിഞ്ഞങ്ങവിട്ട  തിരുനാളില്‍ 
പൂരം  തുടങ്ങുന്ന ആഘോഷമായി  
ചുട്ടുപടയണി  കൂക്ക് വിളിയുമായി  
നാട്ടിലങ്ങുല്സവ  ഘോഷമായി  
പതിനാറു  നാളുകള്‍  നീളുന്ന  നോമ്പുമായി  
കരയിലെ  മുഖ്യന്‍  തപസ്സിരിയ്ക്കും  
മേല്‍ശാന്തി  തന്നുടെ  മേന്മയാം  മന്ത്രങ്ങള്‍  
നാടിന്‍റെ  നന്മയ്ക്കായി  വഴിതെളിയ്ക്കും 
മന്നനായ്  വിലസിയ   ചെരമാന്‍ പെരുമാളിന്‍
അനുവാദത്തോടെ  തുടങ്ങും  പൂരം  
പല പല  തലത്തില്‍  പല  പല  ചുവടുമായ്  
പടയണി  നാട്ടുകാര്‍  ആഘോഷിയ്ക്കും  
പച്ചയും ,പൂമരം  ,തട്ടുകുടയതും
പാറവളയവും   ഒത്തൊരുമിയ്ക്കുന്നു  നാലുനാള്
ആടിതിമാര്‍ക്കാനും   കുടംപൂജ  തുളളാനും   
ഒത്തൊരുമിയ്ക്കുന്നു   നാട്ടുകാര്  
ചൂട്ടുവെളിച്ചതില്‍   ചെണ്ട  തന്‍  മേളത്തില്‍  
തുള്ളിക്കളിയ്ക്കുന്നു  കോലങ്ങളും  
കൂക്ക്  വിളിയ്ക്കുന്നു  കൈകൊട്ടി  പാടുന്നു  
ആകെയിന്നാഘോഷ  പൂമഴയായ്  
ചാരുതയുള്ലോര   രൂപങ്ങള്‍  തീര്‍ക്കുന്നു 
പ്ലാവിലയില്‍  തന്നെ  നാട്ടുകാര്  
തപസ്സിയും ,  ആനയും  ,ഹനുമാനും   ഭീമനും 
തൂമയേറീടും    കളിവള്ളവും
ആദ്യവതാരത്തെ ഓര്‍മിയ്ക്കുവാന്‍ വേണ്ടി  
മല്സ്യവുമുണ്ടല്ലോ   കേമനായി  
പ്ലവില നിര്‍ത്തിനായി    വന്ന നാളില്‍  
വീണ്ടും  ചടങ്ങുകള്‍ ആവര്‍ത്തിക്കും
കൊടിക്കൂറ  തന്നില്‍  തുടങ്ങും  ചടങ്ങുകള്‍  
നീളുന്നു  നാലു നാളായി  വീണ്ടും  .........
കുരുത്തോലയില്‍  തീര്‍ക്കും  പിശാചിന്‍  കോലവും  
പടയണി  തന്നിലെ   കേമനത്രേ  

നെല്ലിന്‍   പിറന്നാളായി  കൊണ്ടാടും  നമ്മള്‍ 
കന്നി  മാസത്തിലെ  മകം  തിരുനാള്‍  
മാമല  നാടിന്‍റെ  കാര്‍ഷിക  ഉത്സവം  
നീലംപേരൂരില്‍  മകം  പടയണിയായി 
രാവിലെ   അമ്മയ്ക്കഭിഷേകം   പിന്നെയോ  
ഉച്ചക്കാണ് അയ്യയ്യോ    ഉച്ചപ്പൂജ   
വെടിക്കെട്ടും  ആനയും  നിറയുന്ന  ക്ഷേത്രത്തില്‍  
അമ്മതന്‍  ചൈതന്യം  വീശീടും  കാറ്റായി 
പടയണി  തന്നിലെ  ഉര്‍ജമായി 
അമ്പലക്കോട്ടയും    ,വേലയന്നങ്ങളും  
വേലകളിയും  പുതുമയായി  
പടയണി  സൂപ്രണ്ടും    അണിചെരുന്നോരാ
പടയൊരുക്കത്തിന്‍   പിരിമുറുക്കം 

പൂരം  നാള്‍ 

പൂരം   പടയണി  മാറി  വരുന്നിതു 
കന്നിയും ,ചിങ്ങവും  മാസങ്ങളില്‍ 
ചന്ദനം  പൂശി   തിളങ്ങും  അമ്മയ്ക്കായി 
ഉണ്ണികള്‍  തന്‍റെ   നിവേദ്യമായി 
അന്നങ്ങള്‍  ആയിരം  വന്നു  നിറയുന്നു 
നീലമ്പേരൂര്‍  ദേവി  സന്നിധിയില്‍ 
ദിക്ക് ഭേദിചെത്തും   മാലോകര്‍  അനവധി 
വരദായിനിയാകും  അമ്മയെ  കാണുവാന്‍
ഇഷ്ട  വരത്തെ  ലഭിച്ചവര്‍  തന്നുടെ 
മുക്തമാം മാനസ   സരസ്സില്‍  തിമര്‍ക്കുന്ന 
പുത്തനാം   സ്വര്‍ണവര്‍ണാംഗിതയാം    അന്നങ്ങള്‍ 
നാടിനും,  നാട്ടാര്‍ക്കും,  ജീവജാലങ്ങള്‍ക്കും
ചൈതന്യമായി  നിറഞ്ഞിടുന്നു....
അളവുകള്‍  പലതുണ്ട്  അരയന്നങ്ങള്‍ക്ക് 
മരയന്നങ്ങളും  കൂടെയുണ്ട്
ഇതിഹാസ  പാത്രങ്ങള്‍   പലരും  അരങ്ങേറും 
നീലമ്പേരൂര്‍  ദേവി  സന്നിധിയില്‍ 
കച്ചിയില്‍  തീര്‍ത്തൊരു  പൊയ്യാന  അയ്യയ്യോ 
മെച്ചമായ്‌  വാഴുന്നു കാരയാനെയെക്കാള്‍ 
താള  മേളത്തില്‍  പതുക്കെ പതുക്കെ 
മെതിയടി  വച്ചു  വരുന്നോരന്നം 
ഒരുവര്‍ഷം  തന്നുടെ  നാടിനെ  കാക്കുവാന്‍ 
മുത്തശ്ശിയന്നം  കേണിടുന്നു
വെടിയൊച്ച  കേട്ട്  നടുങ്ങി  തെറിയ്ക്കുന്നു
കമ്പിത്തിരിയും,  കരിമരുന്നിന്‍   പൂവും 
വമ്പന്മാരായി  കണ്ണിനിമ്പമായി
ആടിത്തിമര്‍ക്കുന്നു   പാടിക്കളിയ്ക്കുന്നു 
ഉച്ചത്തില്‍  ആര്‍പ്പു  വിളിച്ചിടുന്നു 
ചെണ്ടതന്‍ താളത്തില്‍  തുള്ളുന്നു  നാട്ടുകാര്‍ 
എല്ലാം  മറക്കുന്നു  നാട്ടുകാരും
പതിനാറു  നാളിന്റെ  അക്ഷീണ  യത്നത്തിന്‍
ഫലമായി  കാണും  പടയണിയെ 
നാടിന്‍  യുവത്വത്തിന്‍  ചൈതന്യമായ്   മാറും 
ത്യാഗ  സമര്‍പ്പണം  ഭംഗിയായ്‌  മാറുവാന്‍ 
ഒരു  നല്ല  നാളിന്റെ  ചിരകാല  ഓര്‍മകള്‍ 
അയവിറക്കൊന്നര    പാരമ്പര്യം 
അണയാതെ   കൊണ്ടുപോകാനവിടുന്നു 
നല്കേണം  അനുവാദം 
അരുമയായ്  മേവുമീ  നാട്ടുകാര്‍ക്ക്‌ ..................


( ശ്രീലക്ഷ്മിയും  ഐശ്വര്യയും  നീലംപേരൂര്‍   ഏ൪ത്തൂട്ട് വീട്ടില്‍ അംബികയുടെയും രാജീവിന്‍റെയും മക്കള്‍ ആണ്. ശ്രീലക്ഷ്മി ഈര  എന്‍.എസ്.എസ്.എച്ച്.എസ് ഇല്‍ 9 ഇലും ഐശ്വര്യ  കുറിച്ചി സര്‍ക്കാര്‍ സ്കൂളില്‍  7 ലും പഠിക്കുന്നു . )

10 comments:

Manojkumar PK said...

A very highly meaningful Kavitha, Keep-it-up, God Bless You

Neethu Syam said...

sreekutty&kunjava Really really great job!
God's gifted Talent

Pindiyath Dinamani said...

Sreekutty and aishwarya..good..pray to Bhagavathy and compose more poems and songs..may Devi bless you both

Arun P Nair said...

Good one, may Goddess bless you both :)

Sreedharan kutti p - neelamperoor said...

Blossoming talent. congratulations for the beautiful kavitha

regards

Vinith Mangalathu said...

Awesome and congrats to both of you. May AMMA bless you both...

Devi Saranam...

sajithneelamperoor said...

സംഘ കാലഘട്ടത്തില്‍ ആണ് ചേര രാജാക്കന്മാര്‍ വാണിരുന്നത്‌. രാജസെകര വര്‍മന്‍ ആണ് ചേരമാന്‍ പെരുമാള്‍ എന്ന് ചരിത്രം പറയുന്നു. അതല്ല ചേരമാന്‍ എന്നുള്ളത് ചേര രാജാക്കന്മാരുടെ കേരളത്തിലെ പേര്‍ ആയിരുന്നു എന്നും പറയപ്പെടുന്നു. പള്ളിബനപ്പെരുമല്‍ തന്നെയാണോ ചേരമാന്‍ പെരുമാള്‍ എന്നതിന് യാതൊരു രേഘയും ഇല്ല .എന്തായാലും ചേരമാന്‍ പെരുമാള്‍ കാലഘട്ടം എട്ടാം നൂറ്റാണ്ട് ആണ്. നീലമ്പേരൂര്‍ പടയണിയില്‍ അദ്ദേഹം പങ്കുചേര്‍ന്നു നായകത്വം ഏറ്റെടുത്തു എന്നാണ് ചിന്തിക്കെണ്ടിയിരിക്കുന്നത് . ചേരമാന്‍ പെരുമാളിന്റെ സ്വപ്നം അല്ല പടയണി. അത് ചരിത്രത്തെ വളചോടിക്കള്‍ ആണ്. അതിന്റെ നിര്‍മാണ രീതിയില്‍ നിന്നും ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും പഴക്കം ഊഹിക്കാവുന്നതാണ്. പടയണിക്ക് ബുദ്ധ കാലഘട്ടവും ആയുള്ള ബന്ധം വിസ്മരിക്കാന്‍ പാടില്ല. അതിനാലാണ് പടയണിയില്‍ അയിത്തം ഇല്ലാത്തതും ബ്രാഹ്മണ മേധാവിത്തം ഇല്ലാത്തതും.ഇവിടെ കലാകാരനാണ് മേധാവി.
പടയണിയും ആയി ബ്രാഹ്മണ ആചാരങ്ങള്‍ക്ക് യാതൊരു ബന്ധവും എല്ലാ , അതിനാല്‍ പൂജകള്‍ ഒന്നും തന്നെ പടയണിയില്‍ ഇല്ല, ആചാര്യന്മാര്‍ മാത്രമേ ഉള്ളു.ഇവിടെ കലാകാരനാണ് ആചാര്യന്‍ ജാതി അല്ല,
മറ്റുള്ള പടയനികളില്‍ വേഷം കെട്ടുന്നത് അല്ലെങ്കില്‍ കോലം കെട്ടുന്നത് പ്രത്യേക ജാതിക്കാര്‍ ആണ് ,ഇവിടെ അതില്ല.
മകം പടയണിയുടെ അന്ന് ആന എഴുന്നള്ളിയത് യേത് വര്ഷം ആണെന്ന് മനസിലാകുന്നില്ല.പടയണിയില്‍ പങ്കെടുത്തിട്ടുള്ള അല്ലെങ്കില്‍ ഒരിക്കല്‍ കണ്ടിട്ടുള്ള ആരുടേയും മനസ്സില്‍ ഇങ്ങിനെയൊരു ചിത്രം കാണില്ല.
പടയണി ആബാലവൃദ്ധം ജനങ്ങളുടെയും ആണ് യുവത്വതിന്റെത് മാത്രമല്ല ,ആചാര്യന്മാര്‍ കുട്ടികള്‍അല്ല വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ അടുത്ത തലമുറയിലേക്കു പടയണിയെ ആവാഹിക്കുന്നവര്‍ അവരാണ് പടയണിയുടെ നേടും തൂണ്.

sajithneelamperoor said...

എന്തായാലും നല്ല ഉദ്യമം ,അഭിനന്ദനങ്ങള്‍ .

Sreedharankutti P, Neelamperoor said...

Dear sajith ,

U r right . misleading/mispelling always happened in each and every history
which needs good skill to counter. I think you are doing it in effortless
manner. Excellent and congratulations.

sudhish G Kaimal said...

Dear sajith,

Your interpertaion is good and precious. congrats.

Related Posts with Thumbnails
Share |