ക്ഷേത്ര ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നത് സ്ഥൂലരൂപത്തിലുള്ള ക്ഷേത്രത്തിലെ ഈശ്വരനെ സൂക്ഷ്മരൂപത്തിലുള്ള പരമാല്മ ചൈതന്യത്തിലേക്ക് ദര്‍ശിക്കുക എന്നതാകുന്നു . ഭാരതീയ പൈതൃകം ഋഷിമാരിലൂടെ പറഞ്ഞു തന്നിട്ടുള്ളതും അത് തന്നെ... സ്ഥൂല രൂപത്തിലുള്ള ശരീരത്തിലെ ആല്മാവിനെ കണ്ടെത്തുക എന്നത്... അവനവനെ അറിയാന്‍ പല വിദ്യകള്‍ അവര്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. സന്യാസത്തിന്‍റെ, കര്‍മത്തിന്‍റെ , ധ്യാനത്തിന്‍റെ , ജ്ഞാനത്തിന്‍റെ, ഭക്തിയുടെ. ഇതില്‍ ഗ്രഹസ്ഥാശ്രമിക്ക് പറഞ്ഞിട്ടുള്ള കര്‍മയോഗത്തിന്‍റെ ബാലപാഠങ്ങള്‍ പടയണിക്കളത്തില്‍ നിന്നും ലഭിക്കുന്നു.
നിഷ്കാമകര്‍മം ചെയ്യുമ്പോഴുണ്ടാകുന്ന ആല്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. അത് അനുഭവിച്ചവര്‍ക്കെ അറിയൂ. ഇന്ന് ഞാനുള്‍പ്പെടുന്ന സമൂഹം ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ നിഷ്കാമകര്‍മം മറന്നു പോകുന്നു. സമര്‍പ്പണം ഇല്ലാത്ത കര്‍തൃഭാവം ഉയര്‍ന്നു നില്‍ക്കുന്നത് കൊണ്ട് തന്നെ മനസ്സില്‍ എന്നും ദുഃഖം നിഴലിച്ചു നില്‍ക്കുന്നു. അസംപ്തൃപ്തിയും അസഹിഷ്ണുതയും മുഖ മുദ്രയാകുന്നു. ഇവിടെയെല്ലാം പടയണിക്കളം നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. കാരണം അവിടെ നടക്കുന്നതെല്ലാം നിഷ്കാമ കര്‍മം തന്നെ. അനില്‍. പി യുടെ മുന്‍ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ തന്നെ ഓരോ പൂരത്തിന്‍റെയും പിറ്റേദിവസം ഉത്രംനാള്‍ മുതല്‍ നീലംപേരൂര്‍ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ മനസ്സില്‍ തുടങ്ങുന്ന ആല്‍മ സമര്‍പ്പണത്തിലൂടെയുള്ള നിഷ്കാമകര്‍മത്തിന്‍റെ പൂര്‍ത്തീകരണം തന്നെയാണ് അടുത്ത വര്‍ഷത്തെ പൂരം നാളില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. വെറും ശാരീരിക അധ്വാനം മാത്രമല്ല.
2 comments:
Mr..Sreekumar is giving temendous insight to the Padayani with his
spiritual angle of article. ofcourse a wisdom of spiritual guidance.
Excellent
Great article to read and its emits like a torch to wisdom
Post a Comment