ആശാന്മാരെന്നു ചോദിച്ചാല്‍ ആശാന്മാര്‍ തന്നെ... കാരണം പടയണിയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ആള്‍ക്കാരാണിവര്‍. പ്രായഭേദമെന്യേ ആശാന്മാരുണ്ട്. ഞാന്‍ പോകുന്ന വഴിയെ കൂടെ പോരെ. ഓരോരുത്തരെയും പരിചയപ്പെടുത്താം.
പടയണി തുടങ്ങുന്ന ചിങ്ങത്തിലെ തിരുവോണത്തിന്‍റെ പിറ്റേദിവസം അവിട്ടം നാള്‍ രാത്രി ഒരു 9 മണിയാകുമ്പോള്‍ കാണാം ഒരാള്‍ ക്ഷേത്രമതില്‍ക്കെട്ടിനു വെളിയിലേക്ക് തള്ളി നില്‍ക്കുന്ന ആനക്കൊട്ടിലിന്‍റെ തിണ്ണയില്‍ ഒരു കറ്റ ചൂട്ടുമായിരിക്കുന്നത്. മറ്റാരുമല്ല സാക്ഷാല്‍ യേര്‍തൂട്ട് കൃഷ്ണപിള്ള ചേട്ടന്‍ തന്നെ. ക്ഷേത്രത്തിലേക്ക് ചൂട്ടു കറ്റയുമായി വരുന്നവരെയെല്ലാം നോക്കി അങ്ങനെ രസിച്ചിരിക്കുന്നു. അദ്ദേഹമാണ് കാലാകാലങ്ങളായി പതിനാറു ദിവസം വ്രതം അനുഷ്ഠിച്ചു അവസാനം പൂരം നാളില്‍ വിളക്കിതിരിയും ചോറും വയ്ക്കാന്‍ അധികാരമുള്ള പടയണിയിലെ പ്രധാന ആചാര്യന്‍. അവിട്ടം നാളില്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കുന്ന അഗ്നി പടയണിക്കളത്തിലേക്ക് ആവാഹിച്ചു ചൂട്ടുകറ്റകളിലേക്ക് പകരുന്നതും ഈ ആചാര്യന്‍ തന്നെ. അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല.
പുത്തന്‍ അന്നങ്ങള്‍ നടയ്ക്കു വയ്ക്കുന്ന മുറക്ക് അത് വരിയാന്‍ മുന്പന്തിയില്‍ തന്നെ കൃഷ്ണപിള്ള ആശാന്‍ ഉണ്ട്. ഈറല്‍ കീറി കൊടുക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രധാന പണി. ഈ പതിനാറു ദിവസവും പ്രായാധിക്യം ഒക്കെ അവഗണിച്ചു അദ്ദേഹം രാവിലെ തന്നെ പടയണിക്കളത്തില്‍ എത്തും. എല്ലാവര്‍ക്കും പ്രചോദനമായി പണികള്‍ തുടങ്ങും. പൂരത്തിന്‍റെ അന്ന് ഉച്ചക്ക് ശേഷം വലിയ അന്നങ്ങളുടെ വന്നം വെട്ടുക എന്നൊരു ഏര്‍പ്പാടുണ്ട്. അല്പം കരകൌശലം ഉണ്ടെങ്കിലെ വാഴപ്പോളയില്‍ അത് വെട്ടിയെടുക്കാന്‍ സാധിക്കൂ. അന്നങ്ങളുടെ തൂവലായി വിലസുന്നത് ഈ വന്നങ്ങള്‍ തന്നെ. വന്നം വെട്ടുന്നതില്‍ ബഹുകേമന്‍ ആണ് നമ്മുടെ ഈ ആശാന്‍. കുടനിര്‍ത്ത്, പ്ലാവില നിര്‍ത്ത്, മകം പടയണി, പൂരം പടയണി എന്നീ ദിവസങ്ങളില്‍ നടക്കുന്ന കുടംപൂജ കളിയില്‍ പാട്ടുകള്‍ പാടി കൊടുക്കുന്നതും ഈ ആചാര്യന്‍ തന്നെ.

വല്യന്നം എവിടെയുണ്ടോ അവിടെ നമുക്ക് മറ്റൊരാശാനെ കാണാം. വല്യന്നത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെയുള്ള പണികളില്‍ താഴെ നിന്ന് നിര്‍ദ്ദേശം നല്‍കുന്നതില്‍ പ്രമുഖന്‍ ആരെന്നു ചോദിച്ചാല്‍ അത് മറ്റാരുമല്ല, നീലംപേരൂര്കാരുടെ പ്രിയപ്പെട്ട ഗോപിചേട്ടന്‍ തന്നെ-വില്യാടത്തില്‍ ഗോപിനാഥന്‍ നായര്‍. അദ്ദേഹത്തെക്കാള്‍ പ്രായമുള്ളവരും ഗോപിചേട്ടന്‍ എന്ന് തന്നെയാണ് വിളിക്കുക. ചെറുപ്പക്കാരുടെ ഒരു ആവേശമാണ് ഗോപിചേട്ടന്‍. പതിനാറു ദിവസവും രാവിലെ മുതല്‍ പടയണി പണികളില്‍ വ്യാപൃതന്‍. എന്ത് കാര്യവും വളരെ സ്വാതന്ത്ര്യത്തോടെ ഗോപിചേട്ടനു ആരോടും പറയാം. എല്ലാവരും വളരെ ബഹുമാനത്തോടെ തന്നെ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാറുണ്ട്. കൊച്ചന്നങ്ങള്‍ നടയ്ക്കു വരുന്നത് മുറക്ക് വരിയുന്നതില്‍ പ്രമുഖന്‍ ഗോപിചേട്ടന്‍ തന്നെ. ഈ ആശാന്‍റെ കൂടെ സഹായിക്കാന്‍ പാറയില്‍ ഗോപിനാഥ കൈമള്‍ തുടങ്ങിയ പ്രമുഖരും ഉണ്ട്.
പള്ളി ഭഗവതി അറിഞ്ഞു നല്‍കിയിരിക്കുന്ന കരകൌശലം മൊത്തം ഇണങ്ങിയ ഒരാളാണ് നമ്മുടെ അടുത്ത ആശാന്‍. കൊച്ചന്നങ്ങള്‍ ഈ ആശാന്‍ വരിഞ്ഞിട്ടിരിക്കുന്നത് കാണാന്‍ തന്നെ ഒരഴകാണ് . നിറപണി പൂര്‍ത്തിയാക്കാതെ എടുത്തു തുള്ളിക്കാന്‍ തോന്നും. മറ്റാരുമല്ല ഇടത്തുമ്പറമ്പില്‍ കരുണാകരന്‍ നായര്‍. ബേസ്ബോര്‍ഡില്‍ ഈ ആശാന്‍ തീര്‍ത്ത ഒരു വല്യന്നം കണ്ടാല്‍ അറിയാം അദ്ദേഹത്തിന്‍റെ കരവിരുത് എത്രത്തോളം ഉണ്ടെന്ന്. കോഴി അന്നത്തിനു പേപ്പര്‍ കൊണ്ട് നിറപണി ചെയ്യാനും ഇദ്ദേഹം കെങ്കേമന്‍ ആണ്.

(തുടരും)

3 comments:
ആചാര്യന്മാര്‍ ഇല്ലെങ്കില്‍ എന്ത് പടയണി? ഇങ്ങനെ തലമുറകളായി ഓരോ ആചാര്യരും കൈമാറി വന്ന സുകൃതം ഇന്നും നീലമ്പേരൂര്‍ സ്വദേശികള്‍ക്ക് കൈമോശം വന്നിട്ടില്ല എന്ന് പറയുമ്പോ അത് അഭിമാനം തന്നെയാണ്, പുണ്യമാണ്.
നല്ല ഉദ്യമം,തീര്‍ച്ചയായും ആചാര്യന്മാരെ ഇവിടെ പരിച്ചയപ്പെടുതണ്ടത് ആവശ്യമാണ്.ഇതുപോലെയുള്ള അനേകരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ പരിണിത ഭലമാണ് ഇന്നുകാണുന്ന പടയണി.പുതിയ തലമുറയ്ക്ക് തേനും വയമ്പും നാവില്‍ നല്‍കുന്നവര്‍.
good and we need to hear more from these people to knew about about their masters and this way we can create a bit history on to it.
There experience might be more thrilling.
Post a Comment