03 July, 2010

സന്തോഷത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും കൂട്ടായ്മ

ലേഖക:  ഭാഗ്യലക്ഷ്മി, നാന്താത്ത്

ഞാന്‍ എന്ന ഭാവം ഇല്ലാതെ മാലോകര്‍ ഒത്തു ചേരുന്ന, സന്തോഷത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമാണ് നീലംപേരൂര്‍ പൂരം പടയണി. ആഹ്ലാദം ആവേശം ആരാധന എന്നീ വികാരങ്ങളെ ഒന്നിച്ചു ലയിപ്പിച്ചു മാനുഷിക സൗന്ദര്യ ബോധത്തെ പ്രകൃതിയുമായി കൂട്ടിയിണക്കുന്നത് പടയണിയുടെ സവിശേഷതയാണ്. 


ഉത്സവങ്ങളുടെ നാടായ കേരളത്തിന്‌ മാറ്റേകാന്‍ ചരിത്രം നീലംപേരൂരിനു സമ്മാനിച്ച ഈ ആചാരാനുഷ്ഠാന കലയേ വരവേല്ക്കാന്‍, നീലംപേരൂര്‍ ഈ വര്‍ഷവും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. നാടന്‍ കലാരൂപങ്ങള്‍ ജീര്‍ണിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയുമായി ഏറെ ഇണങ്ങി ചേര്‍ന്നിരിക്കുന്ന പടയണിയുടെ പ്രാധാന്യം വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ നീലംപേരൂര്‍കാര്‍ ഏറെ ശ്രദ്ധ ചെലുത്തി പോരുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നാലും നീലംപേരൂര്‍ക്കാരന്റെ ഹരമാണ് പൂരം പടയണി. അനുഗ്രഹീതമായ ഈ പടയണിയെ സമ്മാനിച്ച പൂര്‍വികര്‍ക്ക് നീലംപേരൂരിന്റെ പ്രണാമം.

" മംഗളങ്ങള്‍ അരുളേണമേ " എന്ന പ്രാര്‍ത്ഥനയോടെ ...

4 comments:

ശ്രീകുമാര്‍, ചന്ദ്രാലയം, നീലംപേരൂര്‍ said...

ഭാഗ്യ,

വളരെ നന്നായിരിക്കുന്നു, മറ്റുള്ളവര്‍ക്ക് എഴുതാന്‍ നീ ഒരു പ്രചോദനം നല്‍കി....ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

Sudhish Kaimal said...

feel good to see your write up.A positive frame of action is to inspire you friends and juniors. well done all the best

P.Sreedharankutti-neelamperoor said...

i hope you can write well again in different aspects. Your message is a
motivating factor to all youngsters to think and brainsrorm a bit to do the
same. inspiring your friends are more important to follow your essence in
this writeup in a practical way.

regards and all the best

Bhagya Nandathu said...

Dear all ,
Thanks for all the encouragement and support .Will keep posting more.
It is very heartening to see all age groups of people active in the group .
The efforts taken by all to put the posts are really appreciable ....

Best Regards,
Bhagya

Related Posts with Thumbnails
Share |