നാളെ അവിട്ടം നാള്‍ രാത്രി 10 മണിക്ക് ചൂട്ടു വയ്ക്കുന്നതോടുകൂടി പടയണി ആരംഭിക്കുകയായി. നീലംപേരൂര്‍കാരുടെ ഓണം ആരംഭിക്കുന്നതെയുള്ളൂ. മനസ്സില്‍ തുടികൊട്ടുന്ന പടയണി മേളം പതിനാറാം പൊക്കം പൂരം പടയണിയോട് കൂടി അവസാനിക്കുമ്പോള്‍ ഒരു ദശകം കഴിഞ്ഞുപോയ വ്യസനം ആണ് ഓരോ നീലംപേരൂര്‍ സ്വദേശിക്കും.
മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ യുവ സാങ്കേതിക വിദഗ്ധര്‍ ആയ ജ്യോതിഷും ജഗദീഷും ചേര്‍ന്ന് റെക്കോര്‍ഡ് ചെയ്തു എഡിറ്റ് ചെയ്തു, നീലംപെരൂരിലെ ഒരേ ഒരു ചാര്‍ട്ടെര്‍ഡു അക്കൌണ്ടന്ടും പടയണി ജീവതാളവുമാക്കിയ അനില്‍.പി യുടെ വിവരണത്തോടെയുള്ള പടയണിയുടെ സര്‍വ മേഖലയും വിവരിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഏഴു ഭാഗങ്ങളുള്ള ഈ വീഡിയോ കാണാം. ഒന്ന് കഴിഞ്ഞാല്‍ അടുത്തത് തനിയെ വന്നുകൊള്ളും.
0 comments:
Post a Comment