30 June, 2010

Neelamperoor Padayani : “A Miracle Of Magnificent Management With Spontaneous Spiritual MESSMELIGHT”


Article: Sreedharankutti. P- Neelamperoor
 
Padayani is a form of just art? Is it a form/way of expressing the fruitful enjoyment of hardship? Is it just a spiritual   custom which is just been followed with natural artistic excellence embedded with rhythm because of historical precedence?.There are certain questions coming to my mind which can be bright full through certain facts which I have noticed. Creative culminations are customary ritual to the masses. But the hiding management system in this mechanism which is having a lively heart is delightful. 

While assessing, feeling, experiencing Neelamperoor padayani ,  is a different state of mind which is making our life “More Meaningful. The ego erasing technology which is mixed-up with Man Management philosophy is at utmost perfection for these 16 days of beautiful/memorable days in Neelamperoor.

29 June, 2010

NEELAMPEROOR PADAYANI - Threats, Responsibilities and Hopes

 Article: ANIL UNNI, Poonthottam, Neelamperoor

It is serene silence well surrounded by thick darkness in our village at about 10pm on the very next day of  Thiruvonam in the festive month of chingam (August- September as per English calendar)  , A gathering of the village people , coinciding with the rising of a lighted choottu (a handful dry coconut leafs) rhythmically and joyously unites their voice to mark the beginning of padayani-  
H –U- Y- Y- O- O- OH!!

Once this joyous outbreak marking the win of light over darkness is immersed in silence, there comes again the most meaningful prayer without uttering a word. One amongst the gathering first calls KOOO- KOOO and is followed by the rest. It is the prayer to the Goddess to protect and bless the society.

This is the drama of the first day of Padayani in Neelamperoor, Hectic activities follow the next 15 days in this Padayani gramam (Village).

27 June, 2010

നീലംപേരൂര്‍ കീര്‍ത്തനങ്ങള്‍

നീലംപേരൂര്‍ കുട്ടപ്പപണിക്കരും കുന്നക്കാട്ട് എന്‍.പി. പണിക്കരും രചിച്ചു സംഗീതം നല്‍കി നീലംപേരൂര്‍ മുരളീധരകുറുപ്പും സുരേഷ്കുമാറും ചേര്‍ന്ന് ആലപിച്ചു ജ്യോതിഷും ജഗദീഷും ചേര്‍ന്ന് റെക്കോര്‍ഡ്‌ ചെയ്ത ചില കീര്‍ത്തനങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു.. കേള്‍ക്കുവാനും ഡൌണ്‍ലോഡ്‌ ചെയ്യുവാനും സാധിക്കും.
പാട്ടില്‍  വലതു ക്ലിക്ക്  ചെയ്‌താല്‍ ഡൌണ്‍ലോഡ് ചെയ്യാം.


26 June, 2010

നാടിന്‍റെ സമര്‍പ്പണം


സ്വന്തം ജീവിതം കൊണ്ടാണ് നീലംപെരൂര്കാര്‍ പടയണി തീര്‍ക്കുന്നത്. കാലത്തിന്റെ ഏതോ ദശാസന്ധിയില്‍ വച്ച് മറഞ്ഞു പോകുമായിരുന്ന ഈ അനുഷ്ടാന കല, തലമുറകളെ പിന്തുടര്‍ന്നെത്തിയത് തങ്ങളുടെ സുകൃതമാണെന്ന് കരുതുന്നു.

ഏതൊരു ഗ്രാമവും പോലെ  ശുദ്ധവും സൌമ്യവും ആയ ഒരു മുഖമാണ് നീലംപെരൂരിനു. പൌരാണികമായ ഒരു അമ്പലം. ചുറ്റും പ്രശാന്തമായ അന്തരീക്ഷം. ഉള്ളില്‍ നാട് കാക്കുന്ന വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഭഗവതി .

നാഗരികതയുടെ ആദ്യ കിരണങ്ങള്‍ക്കും മുമ്പേ ജനങ്ങളുടെ ഇടയില്‍ നിലനിന്ന ബന്ധത്തിന്റെ തെളിവുകളാണ് നീലംപെരൂരിലെ പടയണി നമുക്കായി അവശേഷിപ്പിച്ചിരിക്കുന്നത്. അഹംബോധം ഉയര്‍ന്നു നില്‍ക്കുന്ന ഈ കാലത്തില്‍ ഒരു പക്ഷെ നാം എളുപ്പം മറന്നെക്കാവുന്ന നിസ്സാരതയുടെ, കൂട്ടായ്മയുടെ, സഹകരണത്തിന്റെ, സ്നേഹത്തിന്റെ ഒക്കെ വലിയ പാഠങ്ങള്‍  നീലംപെരൂരിലെ  പടയണി കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.  നീലംപേരൂരില്‍ വന്നു പടയണി കളത്തിലിറങ്ങി ഈ കാറ്റ് എല്ക്കുന്നതുപോലും അങ്ങനെ പുണ്യമാകുന്നു.

22 June, 2010

What is PADAYANI??


Padayani,a great religious and cultural event of central Kerala celebrated in Aug/Sept  period for 16 days at Neelamperoor,an enchanting village is now attracting  tourists,artlovers and pilgrims not only from Kerala,but from all parts of India like ..Sabarimala, Guruvayur etc..this is an old Dravidian religious ritual,an offering to Mother Godess in the temple.The origin dates back to early Christian era,when there were only Kaali temples all over Kerala.The celebration in such temples was marked by ritual dance,mostly martial in nature with vigorous music produced by percussion instruments,the songs praising the battle Godess. Kalamezhuthu,Kavadiyattam, Kummattikali, Mudiyettu, Theyyam,Velakali etc are purely Dravidian in nature.

മനോരമയില്‍ വന്ന പടയണി ലേഖനം....

ലേഖകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക...
 " ചിങ്ങമാസത്തിലെ തിരുവോണത്തിന് പിറ്റേന്നുള്ള അവിട്ടം നാളിലാണ് 16 ദിവസം നീണ്ടു നില്‍ക്കുന്ന നീലംപേരൂരിന്റെ അനുഷ്ഠാനപ്പെരുമയായ പടയണി ആഘോഷങ്ങള്‍ തുടങ്ങുന്നത്. നാലു ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി പടയണി ആഘോഷിക്കുന്നു. കല്യാണ സൌഗന്ധികം കഥയിലെ രംഗങ്ങളാണ് ഈ പടയണി ചടങ്ങുകളോട് ഇഴചേര്‍ന്നിരിക്കുന്നത്. പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനന്‍ കല്യാണസൌഗന്ധികം പുഷ്പം തേടി വനാന്തരത്തിലെത്തുന്നതും ഗന്ധര്‍വ്വനഗരിയില്‍ ചെന്ന് അരയന്നങ്ങളേയും മാനസസരസും കാണുന്നതും ഇവിടെ അനുസ്മരിക്കുന്നു. നീലംപേരൂര്‍ ഭഗവതിയുടെ പിറന്നാളായ കന്നിമാസത്തിലെ പൂരമാണ് ഇവിടെ പ്രധാന ഉല്‍സവം. അന്നേ ദിവസം ഭക്തര്‍ ഭഗവതിക്ക് തിരുമുല്‍ക്കാഴ്ചയായി വിവിധ വര്‍ണങ്ങളിലുള്ള അരയന്നങ്ങളും പടയണിക്കോലങ്ങളും സമര്‍പ്പിക്കുന്നു. "

തുടര്‍ന്നിവിടെ ഞെക്കി വായിക്കാം..

20 June, 2010

പടയണിയെ കുറിച്ച് എഴുതാന്‍ ക്ഷണിച്ചു കൊള്ളുന്നു

പടയണിയെ കുറിച്ച് എഴുതാന്‍ ക്ഷണിച്ചു കൊള്ളുന്നു.... നീലംപേരൂര്‍ പടയണി കണ്ടിട്ടുള്ളവരോ നീലംപേരൂര്‍ സ്വദേശികളായവരോ പ്രവാസികളായ നീലംപേരൂര്‍ നിവാസികളോ അവരുടെ പടയണി അറിവുകളും അനുഭവങ്ങളും പങ്കു വയ്ക്കാന്‍ ക്ഷണിച്ചു കൊള്ളുന്നു...  ഇന്ഗ്ലിഷിലോ മലയാളത്തിലോ എഴുതാം... താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക
info@neelamperoorpadayani.org

14 June, 2010

"പൂരം പടയണി" മഹോത്സവം സെപ്തംബര്‍ 8 നു

ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ട്‌ താലൂക്കില്‍ നീലംപേരൂര്‍ വില്ലേജില്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ ആണ്ടുതോറും ചിങ്ങമാസത്തിലെ തിരുവോണത്തിന് ശേഷം വരുന്ന പൂരം നാളില്‍ നടത്തി വരാറുള്ള "പൂരം പടയണി" മഹോത്സവം പൂര്‍വാധികം ഭംഗിയായി ഇത്തവണയും ആഘോഷിക്കുന്നു. 2010 ഇല്‍  സെപ്തംബര്‍ 8 നു ആണ്  പൂരം.

തിരുവോണത്തിന് പിറ്റേ ദിവസം അവിട്ടം നാള്‍  രാത്രിയില്‍ ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി പകര്‍ന്നു നല്‍കുന്ന അഗ്നി കരയിലുള്ള ഓരോ ഗൃഹനാഥനും അവരവരുടെ വീട്ടില്‍ നിന്നും   തയ്യാറാക്കി കൊണ്ട് വരുന്ന ചൂട്ടുകറ്റയില്‍ പകര്‍ന്നു നല്‍കുകയും പിന്നീടു നടക്കുന്ന  ചൂട്ടു വയ്പ് എന്നാ ചടങ്ങോട്  കൂടി പടയണി സമാരംഭിക്കുകയായി. പിന്നീടുള്ള പതിനാറു ദിവസങ്ങള്‍ നീലംപേരൂര്‍ നിവാസികള്‍ക്ക് തിരക്കിന്റെയും  കഠിനാധ്വനതിന്റെയും ദിവസങ്ങള്‍ ആണ്.


ആത്മജവര്‍മയുടെ ലേഖനം

ആത്മജവര്‍മ തമ്പുരാന്‍ മനോരമ പരിസ്ഥിതി പംക്തിയില്‍ നീലംപേരൂര്‍ താമര കുളത്തിനെ  കുറിച്ച്  എഴുതിയ  ലേഖനം വളരെ ശ്രദ്ധേയമാണ്.  ലേഖകയുടെ വാക്കുകള്‍ ശ്രദ്ധിക്കുക.  

"നീലംപേരൂര്‍ ഗ്രാമത്തിന്റെ ഭൂവിസ്തൃതിയില്‍ താമരക്കുപ്പായം അണിയിക്കാം! അതിനുശേഷവും പെരുമ്പുഴ പാടശേഖരത്തില്‍ താമര ഇതളുകള്‍ ബാക്കി ഉണ്ടാകും. ഗ്രാമത്തിന്റെ  ഹൃദയത്തില്‍ വിരിഞ്ഞതാണ് ഇവിടുത്തെ താമരകള്‍. മൂന്നുപതിറ്റാണ്ടിലേറെ ഉപയോഗിക്കാതെ കിടന്ന പുഞ്ചപ്പാടം ഗ്രാമീണരുടെ ഒത്തൊരുമയില്‍ മികച്ച താമരക്കുളമായി മാറുകയായിരുന്നു. നീലംപേരൂര്‍ പൂരം പടയണിക്കു താമരയില ഒഴിച്ചുകൂടാനാവാത്ത ഒരു ഇനമാണ്. വേണ്ടത്ര താമര ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് താമരക്കുളം എന്ന ആശയം ഉടലെടുത്തത്. ഇപ്പോള്‍ ശബരിമല ഉള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഇവിടെ നിന്നുള്ള താമരപൂക്കള്‍ പൂജയ്ക്കു എടുക്കാറുണ്ട്.

12 June, 2010

ആരെയും വാചാലനാക്കും പടയണി

പൂരം പടയണിയെ പറ്റി സംസാരിക്കുമ്പോ നീലമ്പേരൂര്‍ നാട്ടുകാരന്‍ ആണെങ്കില്‍ ആരും വാചാലനാകും. അത് ആ  നാട്ടുകാരുടെ പ്രത്യേകതയാണ്. നീലമ്പേരൂര്‍ നായര്‍ കരയോഗത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണം എങ്കിലും പടയണി നാട്ടുകാരുടെ തന്നെയാണ്. നാട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അന്നാട്ടിലെ ആബാലവൃധം ജനങ്ങള്‍. കൊച്ചു കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സോടടുത്ത കാരണവന്മാര്‍ വരെ. സ്ത്രീ പുരുഷ ഭേദമെന്യേ.  കാരണം അതൊരവകാശം പോലെ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്റെ ചില അടുത്ത ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക്  നല്ല ഒന്നാംതരമായി പടയണി പണി അറിയും. നീലംപേരൂര്‍ കാരുടെ ഒത്തൊരുമക്ക് ഈ പടയണി ഒരു വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്.

മംഗളങ്ങള്‍ അരുളേണമേ ....

നീലമ്പേരൂര്‍ കുന്നക്കാട്ട് ഭവനത്തിലെ എന്‍. പി. പണിക്കര്‍ എഴുതി, നീലമ്പേരൂര്‍ മുരളീധരക്കുറുപ്പും അനന്തിരവന്‍ നീലമ്പേരൂര്‍ സുരേഷ്കുമാറും ചേര്‍ന്ന് സംഗീതം നല്‍കി പാടി ആലപിച്ചു, നീലമ്പേരൂര്‍ സ്വദേശികളായ ജ്യോതിഷും, ജഗദീഷും റെക്കോര്‍ഡ്‌ ചെയ്തത്.....ക്ഷേത്രത്തെപ്പറ്റിയും പൂരത്തെ പറ്റിയും വിവരിക്കുന്ന നല്ലൊരു കീര്‍ത്തനം. 
Get this widget | Track details | eSnips Social DNA
Related Posts with Thumbnails
Share |