അവിട്ടം നാള്‍, ചൂട്ടിടീല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും തിരക്ക് തടി പണി ചെയ്യുന്ന ആചാര്യര്‍ക്കാണ്. നീലംപെരൂരിലെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പേരുകേട്ട തച്ചനും പടയണി ആചാര്യനുമായ വാസുആചാരി തുണ്ടിപ്പറമ്പില്‍ മൂത്താശ്ശാരിയെ അറിയാത്തവരായി ആരുമില്ല. 45 അടി പൊക്കമുള്ള വലിയ അന്നം മുതല്‍ 5 അടി പൊക്കമുള്ള ചെറിയ അന്നങ്ങള്‍ വരെ നിര്‍മ്മിക്കുന്നതില്‍ അപാര കഴിവുള്ള അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളും നാട്ടിലുണ്ട്.
28 July, 2010
22 July, 2010
ബാല്യകാല സ്മരണകള്‍ ( അവസാന ഭാഗം - നാല് )
ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
രാത്രിയായി... പടയണിയുടെ ചടങ്ങുകള്‍ ആരംഭിക്കുകയായി. പതിവ് ചടങ്ങുകള്‍ക്ക് ശേഷം പുത്തന്‍ അന്നങ്ങള്‍ ദേവിയുടെ നടയിലേക്കു വരവായി. വളരെ സമയം എന്താണ് ഒരന്നം തൊഴീയ്ക്കുന്നത്? ആകാംക്ഷ ! താഴെ മൈതാനത്ത് നിന്നും മുകളിലേയ്ക്ക് കയറി വരുവാന്‍ തന്നെ വളരെ സമയം എടുക്കും.അപ്പോഴത്തെ വിരസത അകറ്റി കൊണ്ട് തോപ്പിലെ കുട്ടപ്പചേട്ടന്‍റെ പെരുനിലപ്പാട്ട് മുഴങ്ങി കേള്‍ക്കാം.
" ഭാരത ഖണ്ഡത്തില്‍ കേരള ഭൂമിയില്‍ ചാരുത ചേര്‍ന്നൊരു നീലമ്പേരൂര്‍." ഇങ്ങനെ തുടങ്ങുന്ന പെരുനിലപ്പാട്ട് കേള്‍ക്കാന്‍ വളരെ രസമാണ്. "വളരുന്ന തലമുറയ്ക്ക് അറിവേകി നിന്‍ പദ തളിരില്‍ വിശ്വാസം വളര്‍ത്തിടെണം. ദേവിയോട് കുട്ടപ്പചേട്ടന്‍റെ അപേക്ഷയാണ്. എന്‍റെ മനസ്സിനെ അന്നേ സ്പര്‍ശിച്ച വരികളാണ് ഇവ. സമ്പത്തും, സൌഭാഗ്യങ്ങളും ഒന്നുമല്ല , അറിവും, ദേവിയില്‍ ഉള്ള ഭക്തിയും ആണ് ഇവിടെ ആവശ്യപ്പെടുന്നത്. പുത്തന്‍ അന്നങ്ങളുടെ വരവ് കഴിഞ്ഞാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ ഏതാനും അന്നങ്ങളും നടയില്‍ എത്തും. പുത്തന്‍ അന്നങ്ങള്‍ കുറവായിരുന്നതിനാല്‍ പഴയവ കൂടി എടുത്തെങ്കിലെ ഒരു കൊഴുപ്പുണ്ടാകൂ.(ഇന്ന് സ്ഥിതി മാറി. പുത്തന്‍ അന്നങ്ങള്‍ എണ്ണത്തില്‍ ധാരാളം ആയി. ഒരെ സമയത്ത് ആറ് അന്നങ്ങള്‍ വീതം എടുത്താലെ പടയണി സമയത്ത് തീരൂ. എണ്‍പത് എണ്ണത്തോളം ഒരു വര്‍ഷം എടുക്കും. പിന്നീട് വരുന്ന അന്നങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റും).
വിഭാഗം :
അനുഭവം,
ആത്മീയം,
ലേഖ,
സ്ത്രീകള്‍
20 July, 2010
പടയണിയിലെ ആശാന്മാര്‍ (ഒന്നാം ഭാഗം)
ആശാന്മാരെന്നു ചോദിച്ചാല്‍ ആശാന്മാര്‍ തന്നെ... കാരണം പടയണിയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ആള്‍ക്കാരാണിവര്‍. പ്രായഭേദമെന്യേ ആശാന്മാരുണ്ട്. ഞാന്‍ പോകുന്ന വഴിയെ കൂടെ പോരെ. ഓരോരുത്തരെയും പരിചയപ്പെടുത്താം.
പടയണി തുടങ്ങുന്ന ചിങ്ങത്തിലെ തിരുവോണത്തിന്‍റെ പിറ്റേദിവസം അവിട്ടം നാള്‍ രാത്രി ഒരു 9 മണിയാകുമ്പോള്‍ കാണാം ഒരാള്‍ ക്ഷേത്രമതില്‍ക്കെട്ടിനു വെളിയിലേക്ക് തള്ളി നില്‍ക്കുന്ന ആനക്കൊട്ടിലിന്‍റെ തിണ്ണയില്‍ ഒരു കറ്റ ചൂട്ടുമായിരിക്കുന്നത്. മറ്റാരുമല്ല സാക്ഷാല്‍ യേര്‍തൂട്ട് കൃഷ്ണപിള്ള ചേട്ടന്‍ തന്നെ. ക്ഷേത്രത്തിലേക്ക് ചൂട്ടു കറ്റയുമായി വരുന്നവരെയെല്ലാം നോക്കി അങ്ങനെ രസിച്ചിരിക്കുന്നു. അദ്ദേഹമാണ് കാലാകാലങ്ങളായി പതിനാറു ദിവസം വ്രതം അനുഷ്ഠിച്ചു അവസാനം പൂരം നാളില്‍ വിളക്കിതിരിയും ചോറും വയ്ക്കാന്‍ അധികാരമുള്ള പടയണിയിലെ പ്രധാന ആചാര്യന്‍. അവിട്ടം നാളില്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കുന്ന അഗ്നി പടയണിക്കളത്തിലേക്ക് ആവാഹിച്ചു ചൂട്ടുകറ്റകളിലേക്ക് പകരുന്നതും ഈ ആചാര്യന്‍ തന്നെ. അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല.
പടയണി തുടങ്ങുന്ന ചിങ്ങത്തിലെ തിരുവോണത്തിന്‍റെ പിറ്റേദിവസം അവിട്ടം നാള്‍ രാത്രി ഒരു 9 മണിയാകുമ്പോള്‍ കാണാം ഒരാള്‍ ക്ഷേത്രമതില്‍ക്കെട്ടിനു വെളിയിലേക്ക് തള്ളി നില്‍ക്കുന്ന ആനക്കൊട്ടിലിന്‍റെ തിണ്ണയില്‍ ഒരു കറ്റ ചൂട്ടുമായിരിക്കുന്നത്. മറ്റാരുമല്ല സാക്ഷാല്‍ യേര്‍തൂട്ട് കൃഷ്ണപിള്ള ചേട്ടന്‍ തന്നെ. ക്ഷേത്രത്തിലേക്ക് ചൂട്ടു കറ്റയുമായി വരുന്നവരെയെല്ലാം നോക്കി അങ്ങനെ രസിച്ചിരിക്കുന്നു. അദ്ദേഹമാണ് കാലാകാലങ്ങളായി പതിനാറു ദിവസം വ്രതം അനുഷ്ഠിച്ചു അവസാനം പൂരം നാളില്‍ വിളക്കിതിരിയും ചോറും വയ്ക്കാന്‍ അധികാരമുള്ള പടയണിയിലെ പ്രധാന ആചാര്യന്‍. അവിട്ടം നാളില്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്‍കുന്ന അഗ്നി പടയണിക്കളത്തിലേക്ക് ആവാഹിച്ചു ചൂട്ടുകറ്റകളിലേക്ക് പകരുന്നതും ഈ ആചാര്യന്‍ തന്നെ. അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല.
വിഭാഗം :
അനുഭവം,
ആശാന്മാര്‍,
ശ്രീകുമാര്‍
19 July, 2010
ബാല്യകാല സ്മരണകളിലൂടെ (മൂന്നാം ഭാഗം )
ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
ഒന്നും രണ്ടും ഭാഗം വായിക്കുമല്ലോ .................
പൂരത്തിന് രാവിലെ തന്നെ അമ്പലത്തില്‍ പോകും. വല്യന്നങ്ങളും, കോലങ്ങളും ഒക്കെ അതിരാവിലെ തന്നെ താമരയില കുത്തി ഒരുങ്ങുന്നുണ്ടാവും. നിറപണി എന്നാണ് ഇവയെ അലങ്കരിക്കുന്നതിന് പറയുന്ന പേര്. മൈതാനത്ത് നീലംപേരൂരില്‍ ഉള്ള പുരുഷന്മാരും, കുട്ടികളും ഉണ്ടാകും. ആകെ ബഹളമാണ്. താമര ഇലയുടെയും, വാഴപ്പോളയുടെയും ഗന്ധം വായുവിലങ്ങനെ നിറഞ്ഞു നില്‍ക്കും. വല്യന്നവും, അഞ്ചേകാലുമൊക്കെ ആലിഞ്ചുവട്ടില്‍ ആണ് സ്ഥാനം പിടിച്ചിരിയ്ക്കുന്നത്. തൊട്ടടുത്തായി പോയ്യാന ഒരുങ്ങുന്നുണ്ടാവും. വാഴക്കച്ചിയിട്ടു വരിഞ്ഞ ആനയുടെ മുകളില്‍ കൂടി കറുത്ത ചാക്കിട്ടു പൊതിഞ്ഞു കഴിഞ്ഞാല്‍ ജീവനുള്ള ആനകള്‍ പോലും മാറി നില്‍ക്കും. എന്തൊരു തലയെടുപ്പാണ് അവനു. ഭീമസേനന്‍ ,യക്ഷി, രാവണന്‍ തുടങ്ങിയവര്‍ മൈതാനത്തിന്റെ പല ഭാഗങ്ങളില്‍ ആയി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു.
വിഭാഗം :
അനുഭവം,
ആത്മീയം,
ലേഖ,
സ്ത്രീകള്‍
15 July, 2010
ബാല്യകാല സ്മരണകളിലൂടെ ( രണ്ടാം ഭാഗം )
ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുമല്ലോ ... വീണ്ടും നാലു നാള്‍ കഴിഞ്ഞു പ്ലാവില നിര്‍ത്തിന് മൈതാനത്ത് എത്തുകയായി. അന്ന് പ്ലാവില കോലങ്ങള്‍ ആണ്. കുടവയറന്‍ ആയ ഭീമനും, ഹനുമാനും, മീനും, ആനയും ഒക്കെ പ്ലാവിലയില്‍ തീര്‍ട്ടുണ്ടാകും. പ്ലാവില നിര്‍ത്തിന്‍റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം ആനയുടെ ഓട്ടവും, അതിനെ പുറകോട്ടു അടിച്ച് ഓടിയ്ക്കുന്നതും ആണ്. ആന വളരെ ശക്തിയോടെ വളരെ വേഗത്തില്‍ ദേവിയുടെ നടയിലേയ്ക്ക് കുതിയ്ക്കുന്നു. എന്നാല്‍ ഗോപുര വാതില്‍ക്കല്‍ വച്ചു ദിവാകരമ്മാവന്‍ ആനയെ അടിച്ചു പുറകോട്ടോടിയ്ക്കുന്നു. ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രംഗം ആണിത്.
വിഭാഗം :
അനുഭവം,
ആത്മീയം,
ലേഖ,
സ്ത്രീകള്‍
14 July, 2010
പടയണിക്കളത്തിലെ നേരമ്പോക്കുകള്‍
ചില നുറുങ്ങു നേരമ്പോക്കുകള്‍ ഇല്ലെങ്കില്‍ എന്ത് രസം അല്ലെ? ഏതു മേഖലയിലും ഇത് വേണം. എങ്കിലേ വിരസതയും അധ്വാനഭാരത്തിന്‍റെ തളര്‍ച്ചയും ചൂടിന്‍റെ കാഠിന്യവും മറക്കാന്‍ സാധിക്കൂ.. ഇതാ ഇവിടെ പടയണി പണിയിലും ഈ മാതിരി നേരമ്പോക്കുകള്‍ ധാരാളം.
ഉച്ചയ്ക്ക് മുമ്പ് വീട്ടിലേക്ക് ഡാവില്‍ പോയി തിരിച്ചു വരുമ്പോ ആന പണിയുന്നതിന്‍റെ ബഹളം ദൂരേന്നെ കേള്‍ക്കാം. കണ്ടു കളയാം, പറ്റിയാല്‍ എന്തെങ്കിലും സഹായിക്കാം എന്ന് വച്ച് അടുത്ത് കൂടി. അവിടെ ചെന്നപ്പോ സഹായിക്കേണ്ട ആവശ്യമില്ല അത്രയ്ക്ക് ആളുകളുണ്ട് ചുറ്റിലും. നര്‍മ്മത്തില്‍ പൊതിഞ്ഞ നേരമ്പോക്കുകള്‍ എവിടുന്നൊക്കെയാ വരുന്നത്.
പൂരത്തിന്‍റെ പിറ്റേ ദിവസം ഉത്രത്തിന്‍റെ അന്ന് നടക്കുന്ന കാര്യങ്ങള്‍ പറയുകയും വേണ്ട... നീലംപേരൂര്‍ പടയണി പണിക്കാരുടെ ബഹുപൂരം അന്നാണ്. രാവിലെ മുതല്‍ തുടങ്ങും ചൂട്ടു കത്തിക്കാനും, അന്നങ്ങള്‍ തോളിലേറ്റാനും പടയണി പാട്ടുകള്‍ പാടാനും .
ഞാന്‍ പറഞ്ഞാല്‍ അതിന്‍റെ രസം പോകും. കണ്ടു നോക്കുക.. കണ്ടിട്ട് എന്നെ വഴക്ക് പറഞ്ഞോ പക്ഷെ തല്ലരുത്. ചൂടായാല്‍ കിടിക്ക കിടിക്ക ഞെക്കി ഡിലീറ്റിയേക്കാം.
ദോ ലവിടേം ലിവിടേം ക്ലിക്കിയാല്‍ ഓരോന്ന് കാണാം
ഉച്ചയ്ക്ക് മുമ്പ് വീട്ടിലേക്ക് ഡാവില്‍ പോയി തിരിച്ചു വരുമ്പോ ആന പണിയുന്നതിന്‍റെ ബഹളം ദൂരേന്നെ കേള്‍ക്കാം. കണ്ടു കളയാം, പറ്റിയാല്‍ എന്തെങ്കിലും സഹായിക്കാം എന്ന് വച്ച് അടുത്ത് കൂടി. അവിടെ ചെന്നപ്പോ സഹായിക്കേണ്ട ആവശ്യമില്ല അത്രയ്ക്ക് ആളുകളുണ്ട് ചുറ്റിലും. നര്‍മ്മത്തില്‍ പൊതിഞ്ഞ നേരമ്പോക്കുകള്‍ എവിടുന്നൊക്കെയാ വരുന്നത്.
പൂരത്തിന്‍റെ പിറ്റേ ദിവസം ഉത്രത്തിന്‍റെ അന്ന് നടക്കുന്ന കാര്യങ്ങള്‍ പറയുകയും വേണ്ട... നീലംപേരൂര്‍ പടയണി പണിക്കാരുടെ ബഹുപൂരം അന്നാണ്. രാവിലെ മുതല്‍ തുടങ്ങും ചൂട്ടു കത്തിക്കാനും, അന്നങ്ങള്‍ തോളിലേറ്റാനും പടയണി പാട്ടുകള്‍ പാടാനും .
ഞാന്‍ പറഞ്ഞാല്‍ അതിന്‍റെ രസം പോകും. കണ്ടു നോക്കുക.. കണ്ടിട്ട് എന്നെ വഴക്ക് പറഞ്ഞോ പക്ഷെ തല്ലരുത്. ചൂടായാല്‍ കിടിക്ക കിടിക്ക ഞെക്കി ഡിലീറ്റിയേക്കാം.
ദോ ലവിടേം ലിവിടേം ക്ലിക്കിയാല്‍ ഓരോന്ന് കാണാം
വിഭാഗം :
അനുഭവം,
നര്‍മ്മം,
വീഡിയോ,
ശ്രീകുമാര്‍
12 July, 2010
ബാല്യകാല സ്മരണകളിലൂടെ ( ഒന്നാം ഭാഗം )
ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ നീലംപേരൂരില്‍ കാലങ്ങളായി നടന്നു വരുന്ന പൂരം പടയണി ഇന്ന് ആഗോള പ്രശസ്‌തി ആര്‍ജ്ജിച്ചിരിയ്ക്കുകയാണ് . ഒരു കൊച്ചു ഗ്രാമം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന പടയണി എങ്ങനെ ഇത്ര വളര്‍ന്നു വലുതായി. ഇത് ഇവിടെ ജീവിച്ചിരുന്ന പഴയ തലമുറ ചെയ്ത സുകൃതമാണ്. അവരുടെ നിഷ്കളങ്കമായ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണ് പടയണി ഈ നിലയിലെത്തുവാന്‍ കാരണം.ഏതാണ്ട് 35വര്‍ഷത്തെ പടയണി അനുഭവങ്ങളുള്ള എന്റെ പടയണി സ്മരണകള്‍ തുടങ്ങുന്നത് എന്റെ പേരമ്മമാരായ അപ്പുറത്തമ്മയില്‍നിന്നും കാത്തമ്മയില്‍നിന്നും ആണ് . മനസ്സില്‍ ഭക്തിവിശ്വസങ്ങള്‍ നിറയ്ക്കുന്ന കഥകള്‍ പടയണിയെ കുറിച്ചും ദേവിയേകുറിച്ചും അവര്‍ പറഞ്ഞുതന്നിരുന്നു. പടയണി കഴിഞ്ഞും അറിയാതെ കിടന്നുറങ്ങിയവരെ വാര്‍പ്പിട്ടു മൂടിയതും വിളക്കിതിരിയും ചോറും വച്ചശേഷം പരീക്ഷിക്കാനിറങ്ങിയവരുടെ കണ്ണ് നഷ്ടപ്പെട്ടതും ഒക്കെ അവയില്‍ ചിലതുമാത്രം.
വിഭാഗം :
അനുഭവം,
ആത്മീയം,
ലേഖ,
സ്ത്രീകള്‍
09 July, 2010
നീലംപേരൂര്‍ പടയണി - ചരിത്ര ഏടുകള്‍
ലേഖകന്‍: പിണ്ടിയത് ദിനമണി, പെരിഞ്ഞനം
ആദ്യകാല കേരളചരിത്രം രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടതെന്നു കരുതുന്ന "കേരളോല്പത്തി" എന്ന മലയാളകൃതിയും "കേരള മഹാല്മ്യം" എന്ന സംസ്കൃത കൃതിയും ആധാരമാക്കിയാണ് പലരും പലതും വിശ്വസിച്ചു എഴുതിപ്പിടിപ്പിച്ചതും പ്രചരിപ്പിച്ചതും. പിന്നീടുണ്ടായ ചരിത്ര ഗവേഷണപഠനങ്ങള്‍ ഇവയില്‍ മിക്കതും ശുദ്ധ അസംബന്ധ കഥകള്‍ ആണെന്ന് തെളിയിച്ചിട്ടുണ്ട്. ചരിത്രനിര്‍മ്മാണ സമഗ്രികളായി തമിഴ്, സംസ്കൃത സാഹിത്യ കൃതികള്‍, പുരാവസ്തു ശാസ്ത്ര പഠനങ്ങള്‍ ശിലാതാമ്രശാസനങ്ങള്‍ എന്നിവ മാത്രമേ വിശ്വാസ്യയോഗ്യമായ രേഖകളായി കരുതുവാന്‍ കഴിയുകയുള്ളൂ. ഇവയുടെ പഠനത്തില്‍ നിന്ന് മിക്ക ഐതിഹ്യ - കെട്ടുകഥകളും അത്യുക്തികളും പൊളിച്ചെഴുതേണ്ടി വന്നു. സ്ഥലപുരാണങ്ങള്‍, വീരഗാഥകള്‍, ക്ഷേത്രഗ്രന്ഥവരികള്‍, വിദേശ സഞ്ചാരികളുടെ വിവരണങ്ങള്‍ എന്നിവ പോലും അത്യുക്തികളും കെട്ടുകഥകളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
07 July, 2010
"നിറങ്ങളുടെ പൂരം"
ലേഖകന്‍: സജിത്, ശ്രീശക്തി, നീലംപേരൂര്‍
05 July, 2010
പടയണിയുടെ പതിനാറു രാവുകള്‍
ലേഖകന്‍: അജയ്, പൂന്തോട്ടം, നീലംപേരൂര്‍
ആദി ദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ് പടയണി. മനുഷ്യന്‍ കാര്‍ഷിക സമൂഹമായി പരിണമിച്ച കാലത്തില്‍ വിള കാക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്തുവാനും വിളവു ഇറക്കലും, വിളവു എടുപ്പും ഒരുമയുടെ ആഘോഷമായി കൊണ്ടാടുവാനും ശ്രമിച്ചിരുന്നു . പ്രാചീന കേരളത്തില്‍ , വിശിഷ്യ മധ്യ തിരുവിതാംകൂര്‍ പ്രദേശത്തെ, പത്തനംതിട്ട, കുട്ടനാട്, പ്രദേശങ്ങളിലെ പല നാടുകളും പടയണി ഗ്രാമങ്ങളായാണ് അറിയപ്പെട്ടിരുന്നത്. പടയണി വെട്ടം പോലെയുള്ള നാട്ടുപേരുകള്‍ ഇതിനു തെളിവാണ്.
The Upbeat of “Velyannam Vannita” in Neelamperoor Padayani- A Management Over View.
Article: Sreedharankutti. P- Neelamperoor
Mountain task with perfection/ exemplary output to any team/organization is always daunting. Our Velyannam (Giant swan) is one of the biggest examples of triumph to the giant task. I would rather relate it with multi-brewing a creation/product with highest perfection. Obviously the Neelamperoorians heart and soul is very much having a deep depth towards Velyannam.To make the velyannam (Giant Swan) in the best suited artistic perfection can be visualized through a practical assessment of the same.
വിഭാഗം :
അനുഭവം,
ആത്മീയം,
ശ്രീധരന്‍കുട്ടി
04 July, 2010
ദേഹിയും ദേഹവും പടയണിയില്‍ ഒരുമിക്കുന്നു
ക്ഷേത്ര ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നത് സ്ഥൂലരൂപത്തിലുള്ള ക്ഷേത്രത്തിലെ ഈശ്വരനെ സൂക്ഷ്മരൂപത്തിലുള്ള പരമാല്മ ചൈതന്യത്തിലേക്ക് ദര്‍ശിക്കുക എന്നതാകുന്നു . ഭാരതീയ പൈതൃകം ഋഷിമാരിലൂടെ പറഞ്ഞു തന്നിട്ടുള്ളതും അത് തന്നെ... സ്ഥൂല രൂപത്തിലുള്ള ശരീരത്തിലെ ആല്മാവിനെ കണ്ടെത്തുക എന്നത്... അവനവനെ അറിയാന്‍ പല വിദ്യകള്‍ അവര്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. സന്യാസത്തിന്‍റെ, കര്‍മത്തിന്‍റെ , ധ്യാനത്തിന്‍റെ , ജ്ഞാനത്തിന്‍റെ, ഭക്തിയുടെ. ഇതില്‍ ഗ്രഹസ്ഥാശ്രമിക്ക് പറഞ്ഞിട്ടുള്ള കര്‍മയോഗത്തിന്‍റെ ബാലപാഠങ്ങള്‍ പടയണിക്കളത്തില്‍ നിന്നും ലഭിക്കുന്നു.
03 July, 2010
സന്തോഷത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും കൂട്ടായ്മ
ലേഖക: ഭാഗ്യലക്ഷ്മി, നാന്താത്ത്
ഞാന്‍ എന്ന ഭാവം ഇല്ലാതെ മാലോകര്‍ ഒത്തു ചേരുന്ന, സന്തോഷത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമാണ് നീലംപേരൂര്‍ പൂരം പടയണി. ആഹ്ലാദം ആവേശം ആരാധന എന്നീ വികാരങ്ങളെ ഒന്നിച്ചു ലയിപ്പിച്ചു മാനുഷിക സൗന്ദര്യ ബോധത്തെ പ്രകൃതിയുമായി കൂട്ടിയിണക്കുന്നത് പടയണിയുടെ സവിശേഷതയാണ്.
വിഭാഗം :
അനുഭവം,
ആത്മീയം,
ഭാഗ്യലക്ഷ്മി,
സ്ത്രീകള്‍
പൂരം പടയണി - എന്‍റെ ഓര്‍മ്മക്കുറിപ്പ്
ലേഖനം: ഗോപാലകൃഷ്ണ പണിക്കര്‍, പരുത്തൂട്ട്, നീലംപേരൂര്‍
നീലംപേരൂര്‍ പള്ളിഭഗവതി ദേവിയുടെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാളിലാണ് പൂരം പടയണി ആഘോഷിച്ചു വരുന്നത് .
അഭീഷ്ട വരദായനിയായ ദേവിയുടെ ഇഷ്ട വഴിപാടായ അരയന്നം പണിതു ദേവി സന്നിധിയില്‍ സമര്‍പ്പിയ്ക്കുന്നതാണ് പ്രധാനം. അന്നങ്ങള്‍ ഒന്നേകാല്‍ മുതല്‍ ഏഴേകാല്‍ കോല്‍ വരെ ഉയരത്തില്‍ പണിതീര്‍ത്തു സമര്‍പ്പിയ്ക്കുന്നു. അന്നങ്ങള്‍
വിഭാഗം :
അനുഭവം,
ആത്മീയം,
ഗോപാലകൃഷ്ണ പണിക്കര്‍
02 July, 2010
പടയണി കവിത
കവിത: ശ്രീലക്ഷ്മി & ഐശ്വര്യ, ഏ൪ത്തൂട്ട് , നീലംപേരൂര്‍
പണ്ടുള്ള കാലത്ത് നമ്മുടെ നാടിന്
കേരളമെന്നൊരു പേരതില്ല
ചേരനും,ചോളനും ,പാണ്ട്യനും വാഴുന്ന
രാജ്യങ്ങളായി തിരിച്ചിരുന്നു .
ചേര രാജ്യത്തിന്‍റെ ഉടമയായ നല്ല
അമ്മതന്‍ ഭക്താനാം രാജാവിനെ
അമ്മയ്ക്കതിലേറെ പ്രിയമുണ്ടെന്നും
ഒരു നാളില്‍ ദേശാടനത്തിനായി പോയി
പല പല നാടുകള്‍ കണ്ടു നീളെ
നീലന്റെ നാമത്തില്‍ വാഴ്തപ്പെടുന്നോര
നീലംപേരൂരിലും വന്നു രാജന്‍
ഉച്ചവെയിലത്ത് പ്രഭയായി തിളങ്ങുന്ന
അമ്മയെ കണ്ടു തൊഴുതു രാജന്‍
പിറ്റേ ദിനത്തിലെ സ്വപ്നത്തില് ദേവി
പ്രത്യക്ഷയായി അവതരിച്ചു ...
വിഭാഗം :
അനുഭവം,
ആത്മീയം,
ഐശ്വര്യ,
ശ്രീലക്ഷ്മി,
സ്ത്രീകള്‍
Subscribe to:
Posts (Atom)







