23 August, 2010

നീലംപേരൂര്‍ പടയണിക്ക് തിരശീല ഉയര്‍ന്നു

നാളെ അവിട്ടം നാള്‍ രാത്രി 10 മണിക്ക് ചൂട്ടു വയ്ക്കുന്നതോടുകൂടി പടയണി ആരംഭിക്കുകയായി. നീലംപേരൂര്‍കാരുടെ ഓണം ആരംഭിക്കുന്നതെയുള്ളൂ. മനസ്സില്‍ തുടികൊട്ടുന്ന പടയണി മേളം പതിനാറാം പൊക്കം പൂരം പടയണിയോട് കൂടി അവസാനിക്കുമ്പോള്‍  ഒരു ദശകം കഴിഞ്ഞുപോയ വ്യസനം ആണ് ഓരോ നീലംപേരൂര്‍ സ്വദേശിക്കും.

മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ യുവ സാങ്കേതിക വിദഗ്ധര്‍ ആയ ജ്യോതിഷും ജഗദീഷും ചേര്‍ന്ന് റെക്കോര്‍ഡ്‌ ചെയ്തു എഡിറ്റ്‌ ചെയ്തു, നീലംപെരൂരിലെ ഒരേ ഒരു ചാര്‍ട്ടെര്‍ഡു  അക്കൌണ്ടന്ടും  പടയണി ജീവതാളവുമാക്കിയ  അനില്‍.പി യുടെ വിവരണത്തോടെയുള്ള  പടയണിയുടെ സര്‍വ മേഖലയും വിവരിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഏഴു ഭാഗങ്ങളുള്ള ഈ വീഡിയോ കാണാം. ഒന്ന് കഴിഞ്ഞാല്‍ അടുത്തത് തനിയെ വന്നുകൊള്ളും.


15 August, 2010

പഴമയുടെ പെരുമയില്‍ പടയണി ( രണ്ടാം ഭാഗം )


ജാനകിയമ്മ, പൂന്തോട്ടം ( പരുതൂട്ട്‌ ), നീലംപേരൂര്‍

 
ഒന്നാം ഭാഗം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുമല്ലോ അല്ലെ?


നീലംപേരൂര്‍  കുന്നക്കാട്ട്  വീടിന്‍റെ  അറവാതില്‍   ആയിരുന്നു രണ്ടുഭാഗങ്ങളുടെ അതിര്. അറവാതിലിന്‍റെ   തെക്ക്  ഭാഗം തെക്കരെന്നും, വടക്ക്  ഭാഗം വടക്കരെന്നും പറഞ്ഞിരുന്നു. ഇങ്ങനെ  രണ്ടു  ഭാഗങ്ങള്‍  തിരിഞ്ഞിരുന്നത് ശത്രുക്കള്‍ ആയിട്ടല്ല, മറിച്ച് , പൂരത്തിന് കൂടുതല്‍  വീറും വാശിയും വരുത്താന്‍ വേണ്ടി  ആയിരുന്നു. ഒരു  മത്സര  ബുദ്ധി.  അത്ര  തന്നെ. ഈ  കീര്‍ത്തനത്തിലെ  വരികള്‍  തന്നെ  ഇതിനു  തെളിവാണ്.


" ഐക്യതയുണ്ട് ഇരുപാട്ടിലുള്ളോര്‍ക്കും
ശ്ലാഖ്യനാകും ഗുരുവിനെ ശങ്കിച്ച്..
വാക്ക് പോലും അവജ്ഞയൊന്നില്ലവര്‍
നീലംപേരൂര്‍  മരുവും ശിവേ തൊഴാം. "

12 August, 2010

പഴമയുടെ പെരുമയില്‍ പടയണി ( ഒന്നാം ഭാഗം )

ജാനകിയമ്മ, പൂന്തോട്ടം ( പരുതൂട്ട്‌ ), നീലംപേരൂര്‍  

എനിക്കിപ്പോള്‍   85 വയസ്സുണ്ട്.  എന്‍റെ   അഞ്ചാം വയസ്സ് മുതലുള്ള  പടയണികള്‍ ഓര്‍മയിലുണ്ട്. അന്നത്തെ പടയണി പ്രമുഖന്മാര് കുന്നക്കാട്ടാശാന്‍, ആലപ്പുറത്തു രാമപ്പണിക്കര്‍ ഏമ്മാന്‍, ഏലൂര്‍ പണിക്കര്‍, കൈപ്പുഴ നാരായണ  കുറുപ്പ് എന്നിവരായിരുന്നു. പുതുവായിലെ കേശവ പണിക്കര്‍ ആയിരുന്നു പടയണിയിലെ പ്രധാന പാട്ടുകാരന്‍. അദ്ദേഹത്തെ തുടര്‍ന്ന് ഈ സ്ഥാനം വഹിച്ചത് കുറുപ്പാശാന്‍ ആയിരുന്നു.

03 August, 2010

ഒരു സുന്ദര സ്വപ്നം

സ്വപ്നം കാണുക എന്നത് ഒരു സുഖമുള്ള കാര്യമാണ്. അത് മനസ്സിന് സന്തോഷം തരുന്നതാണെങ്കില്‍  പരമസുഖം. പേടിപ്പിക്കുന്ന സ്വപ്നം ആണെങ്കില്‍ അന്നത്തെ കാര്യം പരമകഷ്ടവും.  എന്തായാലും ഞാനിന്നു കണ്ടത്  ഒരു സുന്ദര സ്വപ്നം ആയിരുന്നു. 

Related Posts with Thumbnails
Share |